പയ്യോളി : ആഫ്രിക്കൻ വന്യതയും പാരമ്പര്യവും കരുത്തുമെല്ലാം ഇഴചേർന്നതാണ് യുഗാൺഡൻ കരവിരുത്. കടുംവർണങ്ങളിൽ ചാലിച്ചതാണ് കരകൗശല ഉത്പന്നങ്ങൾ. അവ വിറ്റഴിക്കുക എന്നതിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരല്ല യുഗാൺഡയിലെ കംപാല നഗരത്തിൽനിന്ന് ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്കെത്തിയ അലിൻഡയും മറിയവും. To advertise here, കരവിരുതിനൊപ്പം പാട്ടും നൃത്തവുമായി അവർ സന്ദർശകരുടെ മനസ്സിൽ ഇടംപിടിക്കുകയാണ്. വിൽപ്പനയ്ക്കിടയിൽ യുഗാൺഡൻ സംഗീതം അവരുടെ പവലിയനിൽനിന്നു കേൾക്കാം. അതോടൊപ്പം നൃത്തച്ചുവടുകളുമുണ്ടാകും. സന്ദർശകരെയും കളിക്കാൻ പ്രേരിപ്പിക്കും. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ അലിൻഡയ്ക്കും മറിയത്തിനും ഒരുപോലെയാണ്. സ്റ്റാളിനകത്ത് കസേരനൽകിയും സ്വീകരിക്കും. അങ്ങനെ വേറെ ലെവലിലാണ് യുഗാൺഡൻ കലാകാരികൾ. അവരുടെ ഉത്പന്നങ്ങൾക്ക് നൽകുന്ന കളറാണ് ധരിക്കുന്ന വസ്ത്രത്തിനും. യുഗാൺഡൻ സംസ്കാരവും പൈതൃകവുമാണ് കരവിരുതിലും നിറത്തിലുമെല്ലാമുള്ളത്. കരകൗശല ഉത്പന്നങ്ങൾ വാങ്ങിയാലും ഇല്ലെങ്കിലുമൊന്നും അവർക്ക് ഒരു നീരസവുമില്ല. സർഗാലയ കരകൗശലമേള അന്താരാഷ്ട്രമേളയായി മാറിയത് യുഗാൺഡൻ വനിതകളുടെ കടന്നുവരവോടെയാണ്. പതിവായി ആറുവർഷമായി ഇവിടെ വരുന്നു. പരമ്പരാഗതമായ ജൂവലറി ഉത്പന്നങ്ങളാണ് ഏറേയും. ഭൂരിഭാഗവും മരത്തിൽ നിർമിച്ചവ. അലങ്കാരവസ്തുക്കളും മരത്തിൽത്തന്നെ. Published: 04 Jan 2026, 04:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
