മൂവി ഡെസ്ക് Last Updated: 14 May 2026, 07:37 AM IST 2005-ൽ ഇറങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയാണ് അദ്ദേഹത്തെ സിനിമാ മേഖലയിൽ ശ്രദ്ധേയനാക്കിയത്. ദിലീപ് രാജ് | ഫോട്ടോ: Instagram ബെംഗളൂരു: കന്നഡ സിനിമാനടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. To advertise here, 1978 സെപ്റ്റംബർ രണ്ടിന് ബെംഗളൂരുവിലാണ് ജനനം. ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ടെലിവിഷൻ സീരിയൽ മേഖലയിലും ശ്രദ്ധനേടി. തുടക്കത്തിൽ ടി.വി. സീരിയലുകളിൽ സഹനടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയശേഷമാണ് സിനിമയിലെത്തുന്നത്. 2005-ൽ ഇറങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയാണ് അദ്ദേഹത്തെ സിനിമാ മേഖലയിൽ ശ്രദ്ധേയനാക്കിയത്. ഈ സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 2007-ൽ പുറത്തിറങ്ങിയ പുനീത് രാജ്കുമാറിന്റെ സൂപ്പർഹിറ്റ് സിനിമയായ ‘മിലന’യിൽ ദിലീപ് രാജ് അഭിനയിച്ച കഥാപാത്രം അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. 24 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഈ വർഷം മാർച്ച് 16-ന് തിയേറ്ററിലെത്തിയ ‘ലൗ മോക് ടെയിൽ’ ആണ് ദിലീപ് രാജ് അഭിനയിച്ച അവസാന ചിത്രം. ഹിറ്റ്ലർ കല്യാണ എന്ന ടെലിവിഷൻ സീരിയലിൽ മുഖ്യകഥാപാത്രമായി അദ്ദേഹം തിളങ്ങി. ദിലീപ് രാജും ഭാര്യ ശ്രീവിദ്യയും (വിദ്യ) ചേർന്ന് ആരംഭിച്ച ഡി.ആർ. ക്രിയേഷൻസ് വിജയിച്ച ഒട്ടേറെ ടെലിവിഷൻ സീരിയലുകൾ നിർമിച്ചു. ‘പാറു’, ‘നാ നിന്ന ബിടലരെ’ തുടങ്ങിയ സീരിയലുകൾ ടെലിവിഷൻ പ്രേക്ഷകരെ ആകർഷിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രദ്ധ പിടിച്ചുപറ്റി. ആ ദിനഗളു എന്ന ചിത്രത്തിൽ ചേതൻകുമാറിന് ശബ്ദംനൽകിയത് ദിലീപ് രാജായിരുന്നു. നാടകവേദിയിലും ശ്രദ്ധേനായിരുന്നു. ട്രെഡ് മിൽ എന്ന നാടകത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമാണ്. ദിലീപ് രാജിന് രണ്ട് പെൺമക്കളുണ്ട്. Content Highlights: Dileep Raj passed away at age 47 due to cardiac arrest., He was a prominent actor in Kannada cinema and television., Notable roles include the film Boyfriend and Puneeth Rajkumar's Milana., He co-founded DR Creations, producing successful TV serials like Paaru., He was also an accomplished dubbing artist and theater performer. Published: 14 May 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
