പൊന്നാനി : തെലങ്കാനയിൽ നടക്കുന്ന അണ്ടർ-17 ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ജൂനിയർ ടീമിന് പൊന്നാനി സ്പോർട്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി. To advertise here, കാസർകോട് താരം നവീനിന്റെ നേതൃത്വത്തിലാണ് ടീം പരിശീലനം പൂർത്തിയാക്കി യാത്രതിരിച്ചത്. എടപ്പാളിൽ ഒരാഴ്ച നീണ്ടുനിന്ന പരിശീലനമാണ് നടത്തിയത്. പരിശീലകരായ കോയ, ഷെരീക്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പരിശീലിച്ചിരുന്നത്. സ്പോർട്സ് അസോസിയേഷൻ രക്ഷാധികാരി സുൽഫിക്കറിന്റെ നേതൃത്വത്തിൽ എല്ലാ കായികതാരങ്ങൾക്കും മെഡൽ ഉപഹാരമായി നൽകി. കബഡി പരിശീലകരായ കോയ, ഷെരീക്ക എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. യാത്രയയപ്പിൽ ജില്ലാ പഞ്ചായത്തംഗം അഷ്റഫ് പെരുമുക്ക്, വാർഡംഗം സത്യൻ, സത്യരാജ്, സുൽഫിക്കർ, മനാഫ് ചുള്ളിക്കൽ, ഫാരിസ്, റിജേഷ് പൊന്നാനി, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. തെലങ്കാനയിൽ നടക്കുന്ന അണ്ടർ-17 ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ജൂനിയർ ടീമിന് പൊന്നാനി സ്പോർട്സ് അസോസിയേഷൻ നൽകിയ യാത്രയയപ്പ് Published: 05 Jan 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
