പെരിങ്ങത്തൂർ : മയ്യഴിപ്പുഴയുടെ തീരത്ത് ടാർപോളിൻ മറയാക്കി സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയുന്ന പാനൂർ നഗരസഭയിലെ കരിയാട് കോവുമ്മൽ നാരായണിക്ക് സി.പി.എം. വീട് നിർമിച്ചുനൽകും. നാരായണിയുടെ വീടിന്റെ ദുരിതാവസ്ഥ കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. വീട് നിർമിച്ചുനൽകുമെന്ന് സി.പി.എം. ലോക്കൽ സെക്രട്ടറി കെ.പി.ചന്ദ്രൻ, പാനൂർ നഗരസഭാ കൗൺസിലർ എം.ടി.കെ.ബാബു, മുൻ കൗൺസിലർ ഇ.കെ.മനോജ്, പി.കെ.നിജീഷ് എന്നിവർ നാരായണിയുടെ വീട്ടിലെത്തി അറിയിച്ചു. To advertise here, വർഷങ്ങൾക്ക് മുൻപുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാരായണിയുടെ വീട് ഭാഗികമായി തകർന്നിരുന്നു. പുതിയ വീടിനായി തറകെട്ടിയിട്ട് വർഷങ്ങളായെങ്കിലും തുടർനിർമാണം വൈകി. വിധവാ പെൻഷൻ ഇനത്തിൽ കിട്ടുന്ന ചെറിയ തുക മാത്രമാണ് ഇവരുടെ വരുമാനം. ഏതെങ്കിലും സർക്കാർ പദ്ധതിയിലൂടെ പാർപ്പിടം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. സ്വന്തംപേരിലുള്ള മൂന്നരസെൻറിൽ വീടിന് തറയും കെട്ടി കാത്തിരിപ്പ് തുടരുന്നതിനിടെയാണ് സി.പി.എം. കരിയാട് ലോക്കൽ കമ്മിറ്റി സഹായവുമായി എത്തിയത്. Published: 19 Apr 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
