Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കറവവറ്റാതെ കാക്കണം

കറവവറ്റാതെ കാക്കണം

M
MathrubhumiSource Link
about 1 hour ago
Last Updated: 23 May 2026, 11:23 PM IST നഷ്ടത്തിലായ മറ്റെല്ലാ കൃഷിക്കുമൊപ്പം തൊഴുത്തിൽ തളയ്ക്കപ്പെട്ട കുറച്ചു മനുഷ്യർ കൂടിയുണ്ട്. അവരുടെ വിയർപ്പിന് വിലകല്പിക്കണം ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ എപ്പോഴും പാടകെട്ടിപ്പോയ ഏടാണ് കേരളത്തിലെ ക്ഷീരകർഷകരുടേത്. പകലന്തിയോളം പണിയെടുത്തിട്ടും കാര്യമായ നേട്ടമില്ലാതെ ശോഷിച്ചുപോവുകയാണ് ഈ മേഖല. കുതിച്ചുയരുന്ന കാലിത്തീറ്റവില, പരിപാലനച്ചെലവ്, പശുവിന്റെ ചികിത്സ, ഗതാഗതച്ചെലവുകൾ എന്നിവ കണക്കാക്കിയാൽ കർഷകന് കിട്ടുക തുച്ഛമായ ലാഭംമാത്രമാണ്. പാൽവില നാലുരൂപ കൂട്ടിയിട്ടും കാര്യമായ നേട്ടമില്ലെന്നതാണ് സത്യം. 3.53 രൂപ കർഷകന് ലഭിക്കുമെങ്കിലും ഇപ്പോഴത്തെ ചെലവുമായി ഒത്തുനോക്കുമ്പോൾ ഇത് ഒന്നിനും തികയില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിൽ പ്രധാനമായും പാൽ സംഭരിക്കുന്നത് സൊസൈറ്റികൾ വഴിയാണ്. പല സൊസൈറ്റികളിലും കർഷകന് ലഭിക്കുന്ന അടിസ്ഥാനവില ലിറ്ററിന് 41 മുതൽ 45 രൂപവരെയാണ്. പുതിയ വർധനയോടെ ഇത് ശരാശരി 44-49 രൂപയിലേക്ക് ഉയരുമെങ്കിലും പ്രകടമായ ഗുണമൊന്നും കർഷകന് കിട്ടില്ല. സംസ്ഥാനസർക്കാരിന്റെ ക്ഷീരവികസന വകുപ്പിന്റെ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്ത ക്ഷീരസഹകരണ സംഘങ്ങൾ 3590 ആണ്. പല സംഘങ്ങളിലും കർഷകരുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെന്നതാണ് വസ്തുത. എന്നും പ്രാരബ്ധങ്ങളുടെ കെട്ടുകൾ കുരുക്കഴിക്കാനാവാതെ മടുത്തിട്ടാവണം യുവാക്കൾ ഈ രംഗത്തുനിന്ന് തിരിഞ്ഞുനടക്കുന്നത്. 2022-ൽ ലിറ്ററിന് ആറു രൂപകൂട്ടി 46 രൂപ ആയിരുന്നു പാൽവില. ഇപ്പോഴത്തെ വിലവർധനയിൽ ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്കിന്റെ അരലിറ്റർ പാക്കറ്റിന് 28 രൂപയാണ് പുതുക്കിയ വില. എന്നാൽ, ഇക്കാലയളവിൽ ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് 45 മുതൽ 60 വരെ ശതമാനം കൂടിയെന്നാണ് കണക്കുകൾ പറയുന്നത്. 2022-ൽ കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിന് 850-950 രൂപയായിരുന്നത് ഇപ്പോൾ 1300 മുതൽ 1600 രൂപവരെയെത്തി. ദിവസവും ഒരു പശുവിന് ശരാശരി നാലുമുതൽ അഞ്ചുവരെ കിലോഗ്രാം തീറ്റ വേണ്ടിവരും. അതായത് 112-140 രൂപ കാലിത്തീറ്റ ഇനത്തിൽമാത്രം ചെലവാകും. മൂന്നുവർഷംമുൻപ്‌ ഒരു കെട്ട് പുല്ലിന് 40-50 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ ‌100 രൂപയാണ് വില. കാലിത്തീറ്റ, പുല്ല്, കറവത്തൊഴിലാളിയുടെ കൂലി, പശുവിനുള്ള മരുന്ന്, വൈദ്യുതി, ഗതാഗതം തുടങ്ങി ഒരു പശുവിനെ വളർത്താനായി ദിവസം ഏകദേശം 345 രൂപ ചെലവുവരും. അന്താരാഷ്ട്രവിപണി കരാറുകൾ രാജ്യത്ത്‌ നിലവിൽവന്നതോടെ വിദേശരാജ്യങ്ങളിലെ വൻകിട കോർപ്പറേറ്റ് ഡെയറി ഫാമുകളുമായി മത്സരിക്കാൻ ഇന്ത്യയിലെ ചെറുകിടകർഷകർക്ക് കഴിയില്ലെന്ന യാഥാർഥ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം. മിൽമയുടെ നേതൃത്വത്തിൽ പാലിൽനിന്ന് മൂല്യവർധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തുന്ന ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വാങ്ങുന്ന സംസ്കാരമാണ് നമുക്കിടയിൽ. ഇന്ത്യയിലെ വലിയ മാർക്കറ്റ് മനസ്സിലാക്കിയാണ് വിദേശ കമ്പനികൾ ഉയർന്ന നിലവാരമുള്ള പാൽ ഉത്‌പന്നങ്ങളുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ മത്സരിക്കാൻ കഴിയുന്ന തരത്തിൽ മാർക്കറ്റ് കണ്ടെത്തുകയാണ് വേണ്ടത്. ആഗോളീകരണത്തിന്റെ സാധ്യതകൾ ഉൾപ്പെടുത്തി പാലിനെയും പാൽ ഉത്‌പന്നങ്ങളെയും ബ്രാൻഡ് ചെയ്യപ്പെടണം. വിദേശരാജ്യങ്ങളിൽ വിപണനസാധ്യത കണ്ടെത്തണം. അതിനായി മികവുറ്റതും നൂതനവുമായ പദ്ധതികൾ ആവിഷ്കരിക്കണം. പാൽവില കൂട്ടുക എന്ന ഒറ്റമൂലികൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കപ്പെടില്ല . കാരണം, അയൽസംസ്ഥാനങ്ങളിൽ ഉത്‌പാദനച്ചെലവ് കുറവാണ്. അവിടന്ന് കൂടുതൽ വിലകുറഞ്ഞ പാൽ കേരളത്തിലേക്ക് തള്ളിക്കയറും. കാലിത്തീറ്റയ്ക്ക് സബ്സിഡിയും സ്ഥിരമായ വിലനിയന്ത്രണസംവിധാനവും കൊണ്ടുവന്നാലേ ക്ഷീരമേഖലയെ നിലനിർത്താനാകൂ. തീറ്റവിലയിൽ നിയന്ത്രണം കൊണ്ടുവരുകയോ സർക്കാർ കുറഞ്ഞചെലവിൽ തീറ്റ നൽകുകയോ വേണം. അത്യുത്‌പാദന ശേഷിയുള്ള കന്നുകാലികൾക്ക് അസുഖബാധ സാധാരണമാണ്. അതുകൊണ്ട് എല്ലാ പശുക്കൾക്കും ഇൻഷുറൻസ് നൽകണം. യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പാക്കേജുകളും സബ്സിഡികളും കൊണ്ടുവരണം. വിട്ടുപോയതും വിട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതുമായ കർഷകരെ ഈ മേഖലയിലേക്ക് തിരികെക്കൊണ്ടുവരണം. ഉത്‌പാദനച്ചെലവ് കുറയ്ക്കുന്നതിനാവശ്യമായ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യണം. നഷ്ടത്തിലായ മറ്റെല്ലാ കൃഷിക്കുമൊപ്പം തൊഴുത്തിൽ തളയ്ക്കപ്പെട്ട കുറച്ചു മനുഷ്യർ കൂടി ബാക്കിയുണ്ട്. അവരുടെ വിയർപ്പിന് വിലകല്പിക്കണം. കാലാനുസൃതമായി പദ്ധതികൾ നടപ്പാക്കി ചേർത്തുപിടിക്കണം. To advertise here, Published: 23 May 2026, 11:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക