കൊടുങ്ങല്ലൂർ : നഗരസഭ 28-ാം വാർഡിലെ ചാലക്കുളത്ത് കല്ലുമ്മക്കായ കൃഷി വിളവെടുത്തു. കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിന്റെ സാങ്കേതിക എസ്.സി.എസ്.പി. പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്കായി 100 ശതമാനം സബ്സിഡിയോടു കൂടിയാണ് കല്ലുമ്മക്കായ കൃഷി നടത്തിവന്നത്. To advertise here, നഗരസഭ ചെയർപേഴ്സൺ ഹണി പിതാംബരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.എം.എഫ്. ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് കൗൺസിലർ ടി.എസ്. സജീവന് കല്ലുമ്മക്കായ നൽകി ആദ്യവിൽപ്പന നിർവഹിച്ചു. വാർഡ് കൗൺസിലർ ശശികലാ ജയരാജ് അധ്യക്ഷയായി. ഡോ. രമാ മധു, കൗൺസിലർമാരായ രശ്മി ബാബു, സിജിത്ത്, മുൻ കൗൺസിലർ കെ.എസ്. ശിവറാം, പി.എസ്. അലോഷ്യസ് എന്നിവർ പ്രസംഗിച്ചു. Published: 14 May 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
