കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശം വിവാദത്തിൽ. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് ആരോപണം. To advertise here, രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’ന്റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് 'കടക്ക് പുറത്ത്' എന്ന് പറയാൻ കാസർകോടിന് അറിയാമെന്നും അവർ പ്രസംഗത്തിൽ പരാമർശിച്ചു. വിവാദമായ പരാമർശത്തിൽ പ്രതികരണവുമായി ഷാനവാസ് പാദൂർ രംഗത്തെത്തി. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ആവേശംകൊണ്ട് അവർക്ക് സംഭവിച്ച ഒരു നാവുപിഴയാകാം ഇതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സാധാരണമായി മുസ്ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുന്നതിനും ബ്രെയിൻവാഷ് ചെയ്യുന്നതിനുമായി ചില മുന്നണികൾ ഇത്തരം രീതികൾ ഉപയോഗിക്കാറുണ്ട്. ഇത്തരമൊരു വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാൽ എൽ.ഡി.എഫ്. നേതൃത്വം ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഏജന്റാണെന്നും ബി.ജെ.പി.യുമായി ഡീലുണ്ടെന്നും സ്ഥാനാർഥി പ്രഖ്യാപനം മുതൽതന്നെ തനിക്കെതിരേ ആരോപണം ഉയരുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു. സാധാരണയായി തിരഞ്ഞെടുപ്പിന് രണ്ടുദിവസംമുൻപ് ഇറക്കാറുള്ള ഇത്തരം ആരോപണങ്ങൾ ഇത്തവണ നേരത്തേതന്നെ ഇറക്കുന്നത് എതിരാളികളുടെ തത്രപ്പാടാണ് കാണിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു. Published: 05 Apr 2026, 11:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
