ഓ ൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന ചിത്രത്തിന്റെ കാൻസ് മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19 നു ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മാർക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാൻസിൽ നടക്കുക. ഇപ്പോഴിതാ, കാൻസിലെ പ്രൊഡ്യൂസഴ്‌സ് ക്ലബിൽ വെച്ച് പ്രശസ്ത സംവിധായകൻ പാൻ നളിനുമായുള്ള, ചിദംബരം, ശൈലജ ദേശായി ഫെൻ എന്നിവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. To advertise here, ഗുജറാത്തിൽ നിന്നുള്ള ഇന്ത്യൻ സംവിധായകനായ പാൻ നളിൻ തന്റെ ഒരുപിടി ഗംഭീര ചിത്രങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ഫിലിം മേക്കറാണ്. സംസാര (2001) , വാലി ഓഫ് ഫ്‌ലവേഴ്‌സ് (2006), ആംഗ്രി ഇന്ത്യൻ ഗോഡെസസ് (2015), സെമി-ഓട്ടോബയോഗ്രാഫിക്കൽ ചിത്രമായ ചെല്ലോ (2021) തുടങ്ങിയ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ സിനിമകൾ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'സംസാര', ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിം, എഎഫ്‌ഐ ഫെസ്റ്റിൽ 'ഗ്രാൻഡ് ജൂറി പ്രൈസ്-സ്‌പെഷ്യൽ മെൻഷൻ', സാന്റാ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി അവാർഡ്, 2002 ൽ മെൽബൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'മോസ്റ്റ് പോപ്പുലർ ഫീച്ചർ ഫിലിം' തുടങ്ങിയ അവാർഡുകൾ നേടി. അതിനുശേഷം ഇന്ത്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് നിർമ്മിച്ച ഫിക്ഷൻ, നോൺ-ഫിക്ഷൻ ചിത്രങ്ങളുമായി പാൻ നളിൻ ലോകം മുഴുവൻ ശ്രദ്ധ നേടിയെടുത്തു. അദ്ദേഹത്തിന്റെ 'ചെല്ലോ ഷോ' എന്ന ചിത്രമായിരുന്നു 2023 ഓസ്‌കാർ അവാർഡിനുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി എന്നതും ശ്രദ്ധേയമാണ്. നൂതനവും വളരെ വ്യത്യസ്തവുമായ ദൃശ്യ- ശ്രവ്യ ഡിസൈനുകളിലൂടെ തന്റേതായ ഒരു ശൈലി ഫിലിം മേക്കിങ്ങിലും കഥ പറച്ചിലിലും സൃഷ്ടിച്ചെടുത്ത സംവിധായകൻ കൂടിയാണ് പാൻ നളിൻ. കാൻസ് ഫിലിംസ് ഫെസ്റ്റിവലിൽ വെച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചതും, കുറച്ചു സമയം സംവദിക്കാൻ സാധിച്ചതും 'ബാലൻ' ടീമിന് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന കുറച്ചു നിമിഷങ്ങളാണ് സമ്മാനിച്ചത്. ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലൻ ദി ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്. ആകർഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ ഒരു കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ, ഐഡന്റിറ്റി, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനിൽക്കുന്ന ബന്ധം എന്നിവയുടെ തീമുകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ബാലൻ ദി ബോയ് വാഗ്ദാനം ചെയ്യുക. പാൻ നളിൻ ഉൾപ്പെടെയുള്ള, അന്താരാഷ്ട്ര സിനിമാ വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നിലാണ് കാൻസിലെ മാർക്കറ്റിങ് സ്‌ക്രീനിങ്ങിലൂടെ ചിത്രം എത്താനൊരുങ്ങുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ബാലൻ രചിച്ചിരിക്കുന്നത്. Content Highlights: Balan-The Boy marketing premiere at Cannes Film Festival., Director Chidambaram meets acclaimed filmmaker Pan Nalin., Global theatrical release scheduled for June 19, 2026., T Published: 14 May 2026, 12:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
