അഞ്ചൽ: ബെംഗളൂരുവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഐ.ടി.ഉദ്യോഗസ്ഥ കാർത്തിക വി. നായരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള മുഖ്യമന്ത്രി, ഡി.ജി.പി., വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. To advertise here, അഞ്ചൽ പനയഞ്ചേരി ശങ്കർഭവനിൽ കാർത്തികയെ(35) ഫെബ്രുവരി 20-നാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും കുഞ്ഞുമായി കാർത്തിക ബെംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു. ഫെബ്രുവരി 20-ന് രാത്രിയാണ് കാർത്തികയ്ക്ക് അപകടം സംഭവിച്ചെന്ന് രക്ഷിതാക്കളായ വേണുഗോപാലൻനായരും ഇന്ദിരകുമാരിയും അറിയുന്നത്. ബെംഗളൂരുവിലെ ആശുപത്രിയിൽ അന്വേഷിച്ചെങ്കിലും കാർത്തിക എന്ന പേരിൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് വിവരം ലഭിച്ചു. സംശയത്തെത്തുടർന്ന് മകളുടെ ഭർത്താവിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലിസമ്മർദത്താൽ കാർത്തിക ആത്മഹത്യചെയ്തെന്ന് രക്ഷിതാക്കളെ അറിയിച്ചത്. മകൾ ആത്മഹത്യചെയ്യില്ലെന്നും ഭർത്താവ് അപായപ്പെടുത്തിയതാകാമെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ എങ്ങനെ ആറടി ഉയരത്തിലുള്ള ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുമെന്നും കുടുംബം ചോദിക്കുന്നു. 2017 ഒക്ടോബറിലായിരുന്നു എം.ടെക്. ബിരുദധാരിയായ കാർത്തികയുടെ വിവാഹം. Content Highlights: Karthika V. Nair, an IT professional, was found dead in her Bengaluru flat on February 20, 2026., The family alleges foul play, questioning the suicide claim due to physical discrepancies., Parents filed formal complaints with the Kerala CM, DGP, and Women's Commission., Initial investigation by Bengaluru police deemed unsatisfactory by the family. Published: 23 Apr 2026, 07:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
