ചെറായി : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുഴുപ്പിള്ളി കാർഷിക കർമസേനയ്ക്ക് അനുവദിച്ച ഷ്രെഡിങ് മെഷീന്റെ ഉദ്ഘാടനം ചെറുവൈപ്പിലെ നാരായണ പൈയുടെ വീട്ടുവളപ്പിൽ വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ജോഷി നിർവഹിച്ചു. To advertise here, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ലിജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. പ്രമുഖൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാധിക സതീഷ്, എൻ.എസ്. സൂരജ്, പഞ്ചായത്ത് അംഗങ്ങളായ വർഷമോൾ, സിന്ധു രാജൻ, ആന്റണി കല്ലൂർ, പി.ജെ. അനിരുദ്ധൻ, രജിത സജീവ്, രാധാകൃഷ്ണൻ, സുമേഷ്, ജോമി, ബിന്ദു സുധാകരൻ ഞാറയ്ക്കൽ കൃഷി അസി. ഡയറക്ടർ സി.കെ. സിമ്മി, കുഴുപ്പിള്ളി കൃഷി ഓഫീസർ പി.കെ. ഷജ്ന എന്നിവർ പങ്കെടുത്തു. തെങ്ങോല, കൊതുമ്പ്, പൊതിമടൽ, വാഴത്തട, കളകൾ തുടങ്ങിയ കാർഷിക അവശിഷ്ടങ്ങൾ പൊടിച്ച് ജൈവവളം നിർമാണത്തിനും കമ്പോസ്റ്റിങിനും സഹായിക്കുന്നതാണ് മെഷീൻ.
