കുറുപ്പംപടി : കീഴില്ലം-കുറിച്ചിലക്കോട് റോഡിലെ കുഴികളിൽ അപകടങ്ങൾ പതിവായിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ലെന്ന് ആരോപണം. അകനാട് ജനരക്ഷകേശ്വരി ക്ഷേത്രത്തിനും അടിവാരം ജങ്ഷനിലുമാണ് അപകടങ്ങൾ പതിവായത്. ഒന്നരക്കൊല്ലം മുൻപ് ബൈക്ക് റോഡിലെ കുഴിയിൽവീണ് അകനാട് സ്വദേശിയായ യുവാവ് മരിച്ചു. To advertise here, കഴിഞ്ഞദിവസം ബൈക്ക് മറിഞ്ഞ് അകനാട് പള്ളുപ്പെട്ട സെബാസ്റ്റ്യന് പരിക്കേറ്റു. കുറുപ്പംപടി മുതൽ അകനാട് നാലുപാലം വരെ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തിട്ടുണ്ട്. കുറിച്ചിലക്കോട് വരേയുളള ശേഷിക്കുന്ന ഭാഗം അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചിരുന്നു. അകനാട് ഹൈസ്കൂൾ വരെ കട്ടവിരിച്ചു. ജങ്ഷനുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിൽ പലയിടങ്ങളിലും കുഴികൾ മൂടിയിട്ടില്ല. എംസി റോഡിലെ തിരക്ക് ഒഴിവാക്കി നിരവധി ദീർഘദൂര വാഹനങ്ങളും മലയാറ്റൂർ പാലം കടന്ന് ഇതുവഴി പോകുന്നുണ്ട്. മലയാറ്റൂർ തീർഥാടനകാലം തുടങ്ങാനിരിക്കെ തിരക്ക് ഇനിയും വർധിക്കും. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അകനാട് അടിവാരം കൂട്ടായ്മ സെക്രട്ടറി സാജു വി. പോൾ അറിയിച്ചു. അകനാട് പഞ്ചായത്ത് കിണറിനുസമീപം അടിവാരം ജങ്ഷനിലെ റോഡിലെ കുഴി Published: 05 Jan 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
