ടെക്നോളജി ഡെസ്ക് Last Updated: 23 April 2026, 07:42 AM IST Representative Image| Photo: Canva.com തിരുവനന്തപുരം: പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾ ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സാമൂഹിക മാധ്യമം എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപവത്കരിച്ച് തുടർനടപടി സ്വീകരിക്കാനും ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്കർ എന്നിവരുടെ ഡിവിഷൻബെഞ്ച് ഉത്തരവ് നൽകി. വനിത-ശിശു വികസന പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യ എന്നീ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്നതാകണം സമിതി. To advertise here, പാലക്കാട് കുമരനല്ലൂരിൽ സ്കൂൾ വിദ്യാർഥി ഫോൺ ഉപയോഗിക്കുകയും ഫോൺ തിരികെ നൽകാത്തതിൽ ക്ഷുഭിതനാകുകയും പ്രിൻസിപ്പലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഉത്തരവ്. രണ്ടുവയസ്സുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെയുള്ള സ്ക്രീൻ ഉപയോഗം പൂർണമായും ഒഴിവാക്കണം. അഞ്ചുവയസ്സുവരെ മാതാപിതാക്കളുടെ അറിവോടെ ഒരുമണിക്കൂറായി സ്ക്രീൻ ഉപയോഗം നിജപ്പെടുത്തണം. പന്ത്രണ്ടു വയസ്സുവരെ സ്ക്രീൻസമയം പരമാവധി രണ്ടുമണിക്കൂറായി നിയന്ത്രിക്കണം. പതിനെട്ടുവയസ്സുവരെയുള്ളവരുടെ പഠനത്തിനുപുറമേയുള്ള സ്ക്രീൻ സമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തണമെന്ന മാനസികാരോഗ്യവിദഗ്ധരുടെയും ആരോഗ്യപ്രവർത്തകരുടെയും കണ്ടെത്തലുകൾ കമ്മിഷൻ അംഗീകരിച്ചു. സ്കൂളിൽ മൊബൈൽ വേണ്ടാ, ബാഗ് പരിശോധന അന്തസ്സോടെ വേണം കുട്ടികൾ സ്കൂളുകളിൽ മൊബൈൽ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ലെന്ന് കമ്മിഷൻ നിർദേശിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുട്ടി മൊബൈൽഫോൺ കൊണ്ടുവരുകയാണെങ്കിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ് ടീച്ചർക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കാൻ അനുമതി നൽകാം. നിർദേശങ്ങൾക്ക് വിരുദ്ധമായി കുട്ടികൾ ഇവ കൊണ്ടുവരുന്ന പക്ഷം കുട്ടിക്ക് താക്കീത് നൽകണം. കുറ്റം ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴു ദിവസത്തിനുശേഷം രക്ഷിതാവിനെ വിളിച്ചുവരുത്തി തിരികെ നൽകണം. Content Highlights: The Kerala Child Rights Commission has recommended the enactment of a law to regulate internet and mobile game usage for individuals under 18, proposing specific screen time limits based on age groups and a total ban on mobile phones in schools. Published: 23 Apr 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.