കുട്ടികളുടെ സുരക്ഷയുടെ പേരിൽ കോടതികളിൽനിന്നിറങ്ങാൻ കഴിയാതെ വന്നതോടെയാണ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ നിലപാടിൽനിന്ന് അയഞ്ഞത്. ടീൻ അക്കൗണ്ടുകൾ ഉൾപ്പെടെ ഇൻസ്റ്റഗ്രാമിലെ ഡയറക്ട് മെസേജിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കിയത് വരെ കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന അധികാരികളുടെ കർശന നിലപാടിന് വിധേയമായാണ്. To advertise here, ഇതിന്റെ ഭാഗമായി കൗമാരക്കാരായ ഉപഭോക്താക്കൾ ഇൻസ്റ്റഗ്രാമിൽ എന്ത് ചെയ്യുന്നു എന്നത് സംബന്ധിച്ച് കൂടുതൽ വിശദമായ വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭിക്കും. മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചർ വഴി കൗമാരക്കാരായ ഉപഭോക്താക്കൾ ഇടപെടുന്ന 'ബാസ്കറ്റ്ബോൾ', 'ഫാഷൻ' പോലുള്ള പൊതുവായ വിഷയങ്ങൾ എന്തെല്ലാമാണെന്ന് മെറ്റ രക്ഷിതാക്കളെ അറിയിക്കും. ഇതിനു പുറമെ കൗമാരക്കാർ അവരുടെ ആൽഗൊരിതത്തിൽ പുതിയ എന്തെങ്കിലും താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ ആ വിവരവും താമസിയാതെ രക്ഷിതാക്കളെ അറിയിക്കും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ, മെറ്റ ഹൊറൈസൺ എന്നിവയുടെ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ ഫാമിലി സെന്ററിലെ ഏകീകൃത ഹബ്ബിലേക്ക് മാറ്റുകയാണെന്ന് ചൊവ്വാഴ്ച മെറ്റ പ്രഖ്യാപിച്ചു. ഇതോടെ കൗമാരക്കാരായ മക്കളെ ഈ ആപ്പുകളിലെല്ലാം നിരീക്ഷിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. മെറ്റ ആപ്പുകളിൽ കൗമാരക്കാർ ചെലവഴിച്ച ആകെ സമയം തുടങ്ങിയ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ വരും മാസങ്ങളിൽ ഫാമിലി സെന്ററിൽ ലഭ്യമാക്കുമെന്നും മെറ്റ അറിയിച്ചു. Content Highlights: Meta has introduced advanced parental control features and a unified Family Center hub to allow parents to monitor their teenagers' interests and activity time across Instagram, Facebook, and Messenger. Published: 13 May 2026, 05:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
