മഴക്കാലമെത്തുന്നു... To advertise here, കൊയിലാണ്ടി : മഴക്കാലമെത്താൻ നാളുകൾ മാത്രം അവശേഷിക്കെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം പന്തലായനി ഭാഗത്ത് വേണ്ടത്ര പുരോഗമിച്ചില്ല. പന്തലായനി പുത്തലത്ത് കുന്നിനും, കുന്ന്യോറ മലയ്ക്കും ഇടയിലുള്ള ഭാഗത്താണ് പ്രവൃത്തി ഇനിയും പുരോഗമിക്കാനുള്ളത്. ഇവിടെ കിഴക്ക് ഭാഗത്ത് വലിയ കോൺക്രീറ്റ് ഭിത്തി നിർമിച്ച് സർവീസ് റോഡും ആറുവരിപ്പാതയും നിർമിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വലിയ ഉയരത്തിൽ കെട്ടി ഉയർത്തിയ കോൺക്രീറ്റ് ഭിത്തിക്കുള്ളിൽ മണ്ണ് നിറയ്ക്കണം. പടിഞ്ഞാറ് ഭാഗം സർവീസ് റോഡും മൂന്ന് വരി പാതയുടെ മണ്ണ് നിറയ്ക്കലും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ആ ഭാഗത്ത് മെറ്റൽ നിരത്തി ടാർ ചെയ്താൽ ഗാതഗതം അതുവഴി തിരിച്ചുവിടാൻ കഴിയും. എന്നാൽ പടിഞ്ഞാറ് ഭാഗത്തെ പ്രവൃത്തി എപ്പോൾ പൂർത്തിയാകുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. നന്തി ഭാഗത്ത് പ്രവൃത്തി ഇനിയും പുരോഗമിക്കാനുണ്ട്. നന്തിയിലെ ശ്രീശൈലം കുന്നിന് സമീപം പാത നിർമാണം പാതിവഴിയിലാണ്. കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് കോൺക്രീറ്റ് മതിൽ നിർമിക്കുന്ന പണിയും നടക്കുകയാണ്. മഴയ്ക്ക് മുമ്പെ പണി പൂർത്തീകരിച്ചില്ലെങ്കിൽ മണ്ണിടിച്ചിൽ ഭീഷണി പോലുള്ള പ്രശ്നങ്ങൾ ഇവിടെ ഉണ്ടാകും. കുന്ന്യോറ മലയിൽ 14 മീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് സംരക്ഷണ ഭിത്തി പണിയുന്നത്. മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണു കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്. കുന്ന്യോറ മലയിലും നന്തിയിലും ബൈപ്പാസ് നിർമാണം പൂർത്തിയായാൽ നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ സുഗമ പാതയൊരുങ്ങും. അതോടെ കൊയിലാണ്ടി നഗരത്തിലെ ഒടുങ്ങാത്ത ഗാതഗതക്കുരുക്കിന് പരിഹാരമാകും. Published: 14 May 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
