പാലക്കാട് : മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ പരീക്ഷണ ഉത്പാദനം ആരംഭിച്ചു. മേയ് 25-നുശേഷം വിപണിയിലിറക്കാനാണ് തീരുമാനം. അരലിറ്റർ കുപ്പിക്ക് 400 രൂപയായിരിക്കും വില. വിപണിയിലെ സ്വീകാര്യത ഉറപ്പാക്കിയശേഷം ഒരുലിറ്റർ വീതമുള്ള കുപ്പികളിൽ മദ്യം പുറത്തിറക്കും. ആദ്യഘട്ടത്തിൽ പ്രതിദിനം 9,000 കെയ്സ് മദ്യമാണ് ഉത്പാദിപ്പിക്കുക. തുടക്കത്തിൽ 70 ശതമാനംവരെ ശേഷിയിൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മലബാർ ഡിസ്റ്റിലറീസ് അധികൃതർ പറഞ്ഞു. പിന്നീട് 13,500 കെയ്സായി വർധിപ്പിക്കും. ഈ ഘട്ടത്തിൽ ദിവസം 1.08 ലക്ഷം ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാവും To advertise here, തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിന് തൊട്ടുമുമ്പാണ് മേനോൻപാറയിലെ പ്ലാന്റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. കെട്ടിടനിർമാണവും യന്ത്ര സജ്ജീകരണങ്ങളും പൂർത്തിയായിരുന്നില്ല. ലൈസൻസുകൾ പുതിയ സാമ്പത്തികവർഷം വീണ്ടും പുതുക്കേണ്ടിവന്നതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലം ചില അനുമതികൾ ലഭിക്കാനുണ്ടായ താമസവും ഉത്പാദനം തുടങ്ങുന്നത് വൈകിപ്പിച്ചു. ഇ.എൻ.എ. (എക്സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ) വാങ്ങുന്നതിനുള്ള ലൈസൻസും പുതുക്കി. രാജസ്ഥാനിൽനിന്നാണ് സ്പിരിറ്റ് എത്തിക്കുന്നത്. മൂന്നുലക്ഷം ലിറ്റർ ഇ.എൻ.എ. സ്റ്റോക്കുണ്ട്. മുന്തിരിസ്പിരിറ്റ് 500 ലിറ്ററാണ് സ്റ്റോക്കുള്ളത്. തുടർച്ചയായ ഉത്പാദനത്തിന് ആവശ്യമായ 12,000 ലിറ്റർ മഹാരാഷ്ട്രയിൽനിന്ന് വൈകാതെ എത്തും. മലമ്പുഴ ജല അതോറിറ്റി പ്ലാന്റിൽനിന്ന് ടാങ്കർലോറികളിൽ വെള്ളമെത്തിച്ചാണ് ഉത്പാദനം. ദിവസം ഒരുലക്ഷംലിറ്റർ വെള്ളമാണ് വേണ്ടത്. മഴവെള്ള സംഭരണിക്കായുള്ള വിശദപദ്ധതി സർക്കാർ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. Content Highlights: Trial production of Minnal Magic brandy commenced at Menonpara plant., Pricing set at ₹400 for a 500ml bottle., Initial production capacity of 9,000 cases per day, scaling to 13,500 cases., Production was delayed due to election code of conduct and licensing renewals., Water supply currently sourced via tankers from Malampuzha Water Authority. Published: 14 May 2026, 08:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
