കുമ്പള : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി സ്ഥാപിച്ച 'നോ പാർക്കിങ്' ബോർഡുകളെ അവഗണിച്ച് വാഹനങ്ങൾ യഥേഷ്ടം നിർത്തിയിടുന്നത് നിത്യസംഭവമാകുന്നു. പ്രധാന റോഡുകളിലും കവലകളിലും പാർക്കിങ് നിരോധിച്ച് പോലീസ് സ്ഥാപിച്ച ബോർഡുകൾക്ക് കീഴിലാണ് പലപ്പോഴും സ്വകാര്യ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത്. To advertise here, വീർപ്പുമുട്ടുന്ന നഗരം അനധികൃത പാർക്കിങ് കാരണം ബസുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും നഗരത്തിൽ കടന്നുപോകാൻ വലിയ പ്രയാസമാണ് നേരിടുന്നത്. റോഡരികിൽ വാഹനങ്ങൾ നിറയുന്നതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കേണ്ടിവരുന്നത് വലിയ ഭീഷണി ഉയർത്തുന്നു. പിഴയടയ്ക്കാൻ മടിയില്ലാതെ ബോർഡുകൾക്ക് മുന്നിൽത്തന്നെ വണ്ടികൾ നിർത്തിയിടുന്ന പ്രവണത വർധിച്ചിട്ടും ശക്തമായ പോലീസ് നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നഗരത്തിൽ വണ്ടി നിർത്തിയിട്ട് പോകുന്നവർ മറ്റുള്ളവരുടെ പ്രയാസം കാണുന്നില്ല. ആംബുലൻസുകൾപോലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് വ്യാപാരികൾ പറയുന്നു. പരിഹാരംവേണം നഗരത്തിലെ ഗതാഗത പരിഷ്കാരം കടലാസിൽ മാത്രം ഒതുങ്ങാതെ, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃത്യമായ പാർക്കിങ് സോണുകൾ കണ്ടെത്തണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം. ട്രാഫിക് പോലീസിന്റെ സാന്നിധ്യം കൂടുതൽ സമയത്തുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്. Published: 20 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുമ്പളയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ല 'നോ പാർക്കിങ് ' ബോർഡിന് ചുവട്ടിൽ വാഹന പാർക്കിങ്
M
MathrubhumiSource Link
about 2 months ago