കുളത്തൂപ്പുഴ : ശാസ്താക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ കുളത്തൂപ്പുഴ ആറ്റിലെ കയങ്ങൾ തേടിപോകുന്നത് അപകടത്തിനിടയാക്കുന്നു. അമ്പലക്കടവ് പാലംപണി പുരോഗമിക്കുന്നതിനാൽ ആറ്റിലെ കടവുകളിൽ ഭക്തർക്ക് ഇറങ്ങി കുളിക്കാനാകില്ല. ഇതോടെ ആറ്റിലെ ഏറ്റവും ആഴമേറിയ കന്നിയാർ കയത്തിനുസമീപമാണ് ഭക്തർ കൂട്ടത്തോടെ കുളിക്കാനും തുണി അലക്കുന്നതിനും എത്തുന്നത്. To advertise here, ദേവസ്വം ബോർഡ് സുരക്ഷാമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും അതു കെട്ടഴിഞ്ഞുകിടക്കുന്നതിനാൽ സുരക്ഷയും മുന്നറിയിപ്പും ഇല്ലാത്തതാണവസ്ഥ. ഉത്സവനാളുകളിൽ കന്നിയാർ കയത്തിലാണ് തിരുമക്കൾ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങൾക്ക് മീനൂട്ട് വഴിപാട് നടത്തുന്നത്. ഇവിടെ മുൻപ് ഒട്ടേറെ അപകടങ്ങളുണ്ടായി ജീവൻ അപകടത്തിലായിട്ടുണ്ട്. അതിനാൽ പ്രദേശവാസികൾ ഇവിടേക്കുപോകാറില്ല. എന്നാൽ അപകടസാധ്യത അറിയാതെ എത്തുന്ന അയൽസംസ്ഥാന ഭക്തരാണ് ഇവിടേക്ക് ഏറെയും എത്തുന്നത്. കുട്ടികളും മുതിർന്നവരും ഒന്നടങ്കം ഇവിടേക്ക് എത്തുന്നത് അപകടഭീഷണിയായിട്ടുണ്ട്. അതിനാൽ ദേവസ്വം ബോർഡും കുളത്തൂപ്പുഴ പോലീസും ഇടപെട്ട് അടിയന്തരസുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 04 Jan 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
