ദുരിതമായി റോഡിലെ കുഴി To advertise here, പത്തനംതിട്ട : യാത്രക്കാരുടെ ‘സമയം കളയാനൊരു’ കുഴി. നഗരത്തിലെ പ്രധാനറോഡിൽനിന്ന് കരിമ്പനാക്കുഴി ഭാഗത്തേക്കുള്ള റോഡിലെ കുഴിയിൽപ്പെട്ടാൽ കരകയറാൻ ബുദ്ധിമുട്ടും. മാസങ്ങളായി വാഹനയാത്രക്കാരെ വലയ്ക്കുകയാണ് ഈ കുഴി. പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് സ്റ്റേഡിയം ജങ്ഷനിലേക്കുള്ള പ്രധാന പാതയിൽനിന്ന് കരിമ്പനാക്കുഴി, മാക്കാംകുന്ന് ഭാഗത്തേക്കുള്ള റോഡിലാണ് അപകടക്കെണി. ട്രാഫിക് സിഗ്നൽ ഒഴിവാക്കി എളുപ്പം കോളേജ് ജങ്ഷനിൽ എത്താൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നതും ഈ വഴിയാണ്. എം.എൽ.എ. ഓഫീസ്, എം.പി. ഓഫീസ്, കരിമ്പനാക്കുഴി, പുന്നലത്തുപടി, മണ്ണാറമല, എവർഷൈൻ സ്കൂൾ, ഗ്യാസ് ഏജൻസി, സെയ്ന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ എന്നിവിടങ്ങളിലേക്ക് എത്തുന്നതും ഈ റോഡിലൂടെയാണ്. കുഴി രൂപപ്പെട്ടിട്ട് അഞ്ച് മാസത്തിലേറെയായി. റോഡിൽ താഴ്ചയുള്ള ഭാഗത്താണ് കുഴി. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിനിൽക്കും. ഈ കുഴിയുടെ മുന്നിലായി റോഡിൽ കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. കരിമ്പനാക്കുഴി റെസിഡെൻസ് അസോസിയേഷനും നാട്ടുകാരും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വാർഡിലെ പ്രഥമ പരിഗണ റോഡിന്റെ തകർച്ച പരിഹരിക്കുന്നതിനാണെന്നും ചപ്പാത്ത് നികത്താനും ഓടയ്ക്ക് സ്ലാബ് ഇടാനും റോഡിന്റെ തകർച്ച പരിഹരിക്കുന്നതിനും ഫണ്ട് വെച്ചിട്ടുണ്ടെന്ന് കൗൺസിലർ ബി. കൊച്ചുറാണി പറഞ്ഞു. Published: 18 Mar 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
