പാലക്കാട്: ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ഓട്ടത്തിനിടയിലും ഹോംഗാർഡ് ഫിലേന്ദ്രൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയപ്പോൾ കെ.എസ്.ഇ.ബി. ജീവനക്കാരന് കിട്ടിയത് ജീവിതത്തിലേക്കുള്ള റീ എൻട്രി. എടത്തറ കിഴക്കഞ്ചേരിയിൽ വൈദ്യുതത്തൂണിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുപോയ രാജനാണ് ഫിലേന്ദ്രന്റെ കരുതലിൽ കൃത്യസമയത്ത് ചികിത്സ കിട്ടിയത്. വെള്ളിയാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. To advertise here, കഞ്ചിക്കോട് ഫയർ സ്റ്റേഷനിൽനിന്ന് ജോലിക്കുശേഷം എടത്തറയിലെ വീട്ടിലേക്കുള്ള മടക്കത്തിനിടെയാണ് കിഴക്കഞ്ചേരി പെട്രോൾ പമ്പിന് സമീപത്തെ വൈദ്യുതത്തൂണിലെ കേബിളുകളിൽ രാജൻ തൂങ്ങികിടക്കുന്നതായി ഫിലേന്ദ്രൻ കണ്ടത്. ഉടനെ വണ്ടി നിർത്തി താഴെയുണ്ടായിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരോട് കാര്യംതിരക്കി. ഈ സമയത്താണ് ജീവനക്കാരും സംഭവം ശ്രദ്ധിച്ചത്. വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞതോടെ വൈദ്യുതാഘാതമേറ്റതല്ലെന്ന് ഉറപ്പിച്ചു. കുഴഞ്ഞുപോയതാവാൻ സംശയമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഫിലേന്ദ്രൻ ഏണി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് പുറകെയായി മുകളിലേക്ക് കയറി. കുഴഞ്ഞുകിടക്കുകയായിരുന്ന രാജനെ താഴെയിറക്കി. അതുവഴിവന്ന ആംബുലൻസിൽ കയറ്റി പ്രഥമ ശ്രുശ്രൂഷ നൽകി. ഇതോടെ ബോധം തിരിച്ചുകിട്ടി. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് പിന്നാലെ സഹപ്രവർത്തകരുടെ അഭിനന്ദനവും ഫിലേന്ദ്രനെ തേടിയെത്തി. വെള്ളിയാഴ്ച പുലർച്ചെ കഞ്ചിക്കോട് അസീസി സ്കൂളിന് മുൻവശം കാറിൽ കുഴഞ്ഞുകിടക്കുകയായിരുന്ന പൊന്നാനി സ്വദേശിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിലും ഫിലേന്ദ്രൻ പങ്കാളിയായിരുന്നു. വാതിൽ വെട്ടിപ്പൊളിച്ചാണ് ഫിലേന്ദ്രനും കൂട്ടാളികളും ഇദ്ദേഹത്തെ പുറത്തെടുത്തത്. 24 വർഷം കരസേനയിലുണ്ടായിരുന്ന കെ.എച്ച്. ഫിലേന്ദ്രൻ 16 വർഷമായി അഗ്നിരക്ഷാസേനയിൽ ഹോം ഗാർഡാണ്. പട്ടാളത്തിലുണ്ടായിരുന്നപ്പോൾ കിട്ടിയ മനോധൈര്യമാണ് ഇപ്പോഴും കൂട്ടെന്ന് ഫിലേന്ദ്രൻ പറയുന്നു. Content Highlights: Home Guard Filendran rescues an unconscious KSEB worker from an electric pole., Prompt action prevented a potential fatality during the 2026 incident., Filendran demonstrated quick thinking and prior military training in emergency response., The rescue involved immediate coordination with local KSEB staff and ambulance services. Published: 18 Apr 2026, 06:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൂടെ ഉണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല, കേബിളിൽ തൂങ്ങിക്കിടക്കുന്ന രാജൻ; കൃത്യസമയത്തെ ഇടപെടൽ, പുതുജീവൻ
M
MathrubhumiSource Link
22 days ago