കുളങ്കര ക്ഷേത്രമൈതാനം വിശാലമാവും To advertise here, എടപ്പാൾ : ശുകപുരം കുളങ്കര ക്ഷേത്രത്തിലേക്കുള്ള വഴിയും പ്രദക്ഷിണവഴിയും വീതി കൂട്ടുന്നതോടൊപ്പം മൈതാനവും വിശാലമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. ക്ഷേത്രനടയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്റ്റേജ്, പാവക്കുത്ത് നടക്കുന്ന കൂത്തുമാടം എന്നിവ പൊളിച്ചുമാറ്റി വേറെ സ്ഥലത്ത് നിർമിക്കാനുള്ള പ്രവൃത്തികൾക്കാണ് തുടക്കമായിട്ടുള്ളത്. സ്റ്റേജ് പൊളിച്ച് ക്ഷേത്രപ്പറമ്പിൽ താഴേക്ക് മാറ്റി വടക്കോട്ട് അഭിമുഖമായാണ് നിർമിക്കുന്നത്. തോൽപ്പാവക്കൂത്തുകളുപയോഗിച്ച് പതിറ്റാണ്ടുകളായി രാമായണകഥ പറയുന്നതിനായി നിർമിച്ചിരുന്ന കൂത്തുമാടം ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്തുനിന്ന് വടക്കുഭാഗത്തേക്ക് മാറ്റി തെക്കോട്ട് അഭിമുഖമായാണ് നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഇതിനുള്ള സ്ഥാനങ്ങൾ നിർണയിച്ചിരുന്നു. ക്ഷേത്രത്തിനു പുറകിലൂടെയുണ്ടായിരുന്ന പ്രദക്ഷിണവഴി സാമാന്യം വീതി കൂട്ടാൻ ആവശ്യമായ സ്ഥലം വാങ്ങി അവിടെ മതിൽ കെട്ടി സംരക്ഷിക്കാനുള്ള ജോലികൾ നടക്കുന്നുണ്ട്. ഇതോടെ ഉത്സവദിവസം വരവുകാഴ്ചകൾക്ക് ക്ഷേത്രം പ്രദക്ഷിണംവെക്കാനാവും. ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപമുള്ള വീതി കുറഞ്ഞ റോഡ് തൊട്ടടുത്ത സ്ഥലം വാങ്ങി വീതി കൂട്ടിയിരുന്നു. കൂത്തുമാടവും സ്റ്റേജും മാറ്റിസ്ഥാപിച്ചുകഴിഞ്ഞാൽ ക്ഷേത്ര ഉത്സവത്തിന് ആനകളെയെല്ലാം ഒരുമിച്ച് നിരത്തിനിർത്തി കൂട്ടിയെഴുന്നള്ളിക്കാൻ സാധിക്കും. Published: 17 Apr 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
