എളങ്കൂർ : കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ ദ്വിദിന നേതൃപരിശീലന ക്യാമ്പ് എളങ്കൂർ തരികുളം ഐ.ജി.പി. ട്രെയിനിങ് അറീനയിൽ നിയുക്ത എം.എൽ.എ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. To advertise here, പത്തുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വികലമായ നയംകൊണ്ട് വിദ്യാഭ്യാസമേഖലയിലുണ്ടായ അപചയം യു.ഡി.എഫ്. സർക്കാർ തിരുത്തി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. 'സംഘടന- നാൾവഴികൾ' എന്ന വിഷയത്തിൽ കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാറും 'സംഘടനാ പ്രവർത്തനം- പുതിയ കാലത്ത്' എന്ന വിഷയത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും 'ഇമോഷൻ സ്റ്റബിലിറ്റി' എന്ന വിഷയത്തിൽ എച്ച്.ആർ.ഡി. ട്രെയിനർ ടി. മുജീബും ക്ലാസ് നയിച്ചു. സംഘടനാചർച്ചയിൽ 2026-27 വർഷത്തെ പ്രവർത്തന കലണ്ടറിന് രൂപം നൽകി. സംസ്ഥാന സെക്രട്ടറിമാരായ സി.വി. സന്ധ്യ, ഇ. ഉമേഷ് കുമാർ, കെ.വി. മനോജ് കുമാർ, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, ട്രഷറർ കെ.സി. ശ്രീജിത്ത്, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ടി.കെ. സതീശൻ, കെ. സന്തോഷ്, വി.കെ. ഷഫീഖ്, കെ. ബിജു, വി.പി. പ്രകാശ്, പി. സുബരാജ്, ക്യാമ്പ് ഡയറക്ടർ വിനോദ് നെല്ലിക്കുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
