തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഉത്തരം ഇന്ന് ചാർട്ടേഡ് ഫ്ളൈറ്റിലെത്തും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സംഘവുമാണ് ഹൈക്കമാൻഡിന്റെ തീരുമാനവുമായി നാല് പേർക്ക് സഞ്ചരിക്കാവുന്ന ചാർട്ടേഡ് ഫ്ളൈറ്റിൽ ഡൽഹിയിൽ നിന്നെത്തുക. അത് അതേ ഫ്ളൈറ്റിൽ തന്നെ എത്തുമെന്ന് കരുതപ്പെടുന്ന കെ.സി വേണുഗോപാലാകുമോ. അതോ രാവിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വി.ഡി സതീശനാകുമോ മുഖ്യമന്ത്രി. ഇവർ രണ്ട് പേരുമല്ലെങ്കിൽ ഇനിയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പറയുന്ന രമേശ് ചെന്നിത്തല ആകുമോ? To advertise here, ഫലം വന്ന് പത്താം ദിവസം രാവിലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ച് ഒരു മണിക്കൂറോളം സംസാരിച്ചു. മുഖ്യമന്ത്രി ആരെന്ന കാര്യവും ഹൈക്കമാൻഡിന്റെ ഫോർമുലയും കൂടിക്കാഴ്ചയിൽ പങ്കുവെച്ചതായാണ് സൂചന. കെ.സി വേണുഗോപാലാണ് മുഖ്യമന്ത്രിയെങ്കിൽ നിയമസഭാ കക്ഷി യോഗത്തിന് മുമ്പായി വി.ഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആ തീരുമാനം അറിയിക്കുകയും ഫോർമുല ഉണ്ടെങ്കിൽ അത് വിശദീകരിക്കുകയും ചെയ്യും. കെ.സി അല്ലെങ്കിൽ പകരം കെ.സി നിർദേശിക്കുന്ന പേര് അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കെ.സി പിന്മാറുകയാണെങ്കിൽ അദ്ദേഹം താത്പര്യപ്പെടുന്ന രമേശ് ചെന്നിത്തലയ്ക്ക് സാധ്യത തെളിയുമോ. അതല്ലെങ്കിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് കെ.സി പക്ഷത്തിന് എന്തെങ്കിലും ഉറപ്പുകൾ നൽകുമോ. അതല്ലെങ്കിൽ കെ.സിക്ക് കൂടി സ്വീകാര്യമായ ഫോർമുല എന്താണെന്ന ആകാംക്ഷയും ഉണ്ട്. Content Highlights: AICC General Secretary Deepa Dasmunshi arriving in Thiruvananthapuram with the final decision., Potential candidates include KC Venugopal, VD Satheesan, and Ramesh Chennithala., High Command formula for power-sharing expected to be discussed with senior leaders., Rahul Gandhi's recent meeting with KC Venugopal indicates a strategic shift. Published: 14 May 2026, 10:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
