തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ചാർട്ടേഡ് ഫ്ളൈറ്റിൽ കെ.സി. വേണുഗോപാൽ ഇല്ലെന്ന് വിവരം. കേരളത്തിലേക്ക് പുറപ്പെട്ട ഫ്ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് ഉള്ളത്. To advertise here, എങ്കിലും ഇവർ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് ഡൽഹിയിൽനിന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിയോടെ വരാനാണ് സാധ്യത. കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ല എന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ മങ്ങുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. Content Highlights: KC Venugopal absent from the delegation arriving in Thiruvananthapuram. AICC observers and Deepa Dasmunshi are traveling to Kerala. Official announcement regarding the Kerala CM expected by 12 PM. Speculation mounts as KC Venugopal holds extended talks with Rahul Gandhi. Published: 14 May 2026, 10:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
