Lifestyle Desk Last Updated: 08 June 2026, 10:04 PM IST രസകരമായ ക്യാപ്ഷനാണ് സന്നിധാനന്ദന്‍ വീഡിയോയ്ക്ക് നല്‍കിയത് വൈറൽ വീഡിയോയിൽ അഫ്സൽ | Photos: facebook.com/sanni.dhanandan To advertise here, ഗാ യകൻ അഫ്‌സലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഉപകരണങ്ങളോ ആയുധങ്ങളോ ഉപയോഗിക്കാതെ വെറും കൈകൾ മാത്രം ഉപയോഗിച്ച് അഫ്‌സൽ തേങ്ങ പൊളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗായകൻ സന്നിധാനന്ദനാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അഫ്‌സൽ കൈകൾ മാത്രം ഉപയോഗിച്ച് തേങ്ങ പൊളിക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കുന്ന മറ്റ് ഗായകരേയും വീഡിയോയിൽ കാണാം. 'സമം' എന്ന പിന്നണി ഗായകരുടെ സംഘടനയുടെ പരിപാടിക്കായി ഗായകർ ഒത്തുകൂടിയപ്പോഴാണ് അഫ്‌സൽ തന്റെ കഴിവ് പ്രദർശിപ്പിച്ചത്. കൈകൊണ്ട് തേങ്ങ പൊളിക്കുന്നതിനിടെ 'ഇന്ന് നഖം വെട്ടാതിരുന്നത് ഭാഗ്യമായി' എന്ന് അഫ്‌സൽ തമാശയായി പറഞ്ഞത് എല്ലാവരിലും ചിരിയുണർത്തി. ചുറ്റുമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. രസകരമായ ക്യാപ്ഷനാണ് സന്നിധാനന്ദൻ വീഡിയോയ്ക്ക് നൽകിയത്. 'കൈവിരലുകൾ കൊണ്ട് തേങ്ങപൊളിക്കുന്ന ഈ പിന്നണിഗായകനെകണ്ടാൽ നിങ്ങൾ ഞെട്ടും പത്തുവട്ടം' എന്നാണ് സന്നിധാനന്ദൻ കുറിച്ചത്. രസകരമായ ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'പ്രോഗ്രാം ഇല്ലെങ്കിലും ജീവിക്കാൻ അറിയാം, ഇക്ക പൊളിച്ചു' എന്നാണ് ഒരാൾ കമന്റിട്ടത്. ചെറുപ്പത്തിൽ ചെയ്തതാണ് ഇതെന്നും നിങ്ങളുടെ മുന്നിൽ ചെയ്യാൻ പറ്റുമോ എന്ന് പേടിയുണ്ടായിരുന്നുവെന്നും വീഡിയോയിൽ അഫ്‌സൽ പറയുന്നുണ്ട്. Watch Video: Content Highlights: A video of popular playback singer Afsal de-husking a coconut using only his bare hands has gone viral on social media after being shared by fellow singer Sannidhanandan with a humorous caption. The feat took place during a gathering of the playback singers' association, SAMAM. Published: 08 Jun 2026, 10:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
