തുറവൂർ : കരിനിലങ്ങളിൽ ഉപ്പുവെള്ളം കയറ്റി നെൽക്കൃഷി അട്ടിമറിക്കാൻ നീക്കമെന്നു കർഷകർ. കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാർഡിന്റെ പരിധിയിൽ 115 ഏക്കർ വരുന്ന കൊച്ചുചങ്ങരം പാടശേഖരത്തിലേക്കാണ് സമൂഹവിരുദ്ധർ ഉപ്പുവെള്ളം കയറ്റിയത്. നിലവിൽ ഉണങ്ങി വരണ്ട് ഉഴുതുമറിക്കാൻ പാകത്തിലാക്കിയതായിരുന്നു പാടം. To advertise here, സമീപത്തുള്ള 10 ഏക്കർ ചീരാംതടം പാടത്ത് മത്സ്യക്കൃഷിയാണ് നടത്തുന്നത്. ഈ പാടത്തുനിന്നാണ് ഉപ്പുവെള്ളം കയറ്റിയതെന്നാണ് കർഷകർ പറയുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽച്ചൂടിൽ പാടം ഉണങ്ങും. വേനൽമഴ കൂടി ലഭിക്കുന്നതോടെ പാടത്തെ ഓരിന്റെ അംശം പൂർണമായും ഇല്ലാതാകും. ഇപ്രകാരം പാകപ്പെടുത്തിയെടുക്കുന്ന വയലുകളിലാണ് കർഷകർ ജൂണിൽ നെൽക്കൃഷി നടത്തുന്നത്. കൊച്ചുചങ്ങരം പാടശേഖരത്തിൽ സർക്കാർ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി കെട്ടിയ കരിങ്കൽച്ചിറ കഴിഞ്ഞവർഷം സമൂഹവിരുദ്ധർ പൊട്ടിച്ച് ഉപ്പുവെള്ളം കയറ്റിയിരുന്നു. കർഷകരും നാട്ടുകാരും ചേർന്ന് പരാതി നൽകിയതിനെത്തുടർന്ന്, ഇറിഗേഷൻ വകുപ്പ് ഇടപെട്ട് കൽച്ചിറ പുനർനിർമിച്ചു. പച്ചക്കറികളുടെയും നെല്ലിന്റെയും കൃഷി അസാധ്യമാക്കാൻ വയലുകളിൽ വീണ്ടും ഉപ്പുവെള്ളം കയറ്റുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. Published: 19 Apr 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കൊച്ചുചങ്ങരം പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറ്റി; നെൽക്കൃഷി അട്ടിമറിക്കാൻ നീക്കമെന്നു കർഷകർ
M
MathrubhumiSource Link
22 days ago