ശ്രീകൃഷ്ണപുരം : വലമ്പിലിമംഗലത്ത് പന്നികൾ നെൽക്കൃഷി നശിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞാൽ കൊയ്യേണ്ട നെൽക്കൃഷിയാണ് നശിപ്പിച്ചത്. വിനോജ് രാമൻ, മംഗലത്ത് രാധാകൃഷ്ണൻ, പട്ടുതൊടി ചന്ദ്രൻ, ചേരിക്കല്ലിൻമേൽ മുത്തു, പട്ടുതൊടി ദാസൻ തുടങ്ങിയവരുടെ നെൽക്കൃഷിയാണ് നശിപ്പിച്ചിട്ടുള്ളത്. വിനോജിന്റെ ആകെയുള്ള To advertise here, ഒന്നരയേക്കർ കൃഷിയിലെ പത്തുസെന്റോളം സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. സൗരോർജ കമ്പിവേലിയുള്ള പാടശേഖരങ്ങളിലും പന്നി കൃഷി നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. പഞ്ചായത്ത് വേണ്ട നടപടിസ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൃഷിയിറക്കിയതുമുതൽ കൊയ്ത്തുവരെ കർഷകർ പാടത്ത് കാവലിരിക്കേണ്ട സ്ഥിതിയാണ്. Published: 06 Jan 2026, 03:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
