കൊല്ലങ്കോട് : കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ സബ്ട്രഷറി ജങ്ഷന് സമീപമുള്ള കോട്ടമേട്, തലവെട്ടാംപുളി ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മുടങ്ങിക്കിടന്ന ശുദ്ധജലവിതരണം ബുധനാഴ്ച പുനഃസ്ഥാപിച്ചു. കൺമുന്നിൽ മീങ്കര ശുദ്ധജലപദ്ധതിയുടെ ജലസംഭരണിയും പൈപ്പ് ലൈനും ഉണ്ടായിട്ടും മേൽപ്രദേശങ്ങളിലെ അൻപതിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് വലയുന്നകാര്യം ‘മാതൃഭൂമി’ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമപ്പഞ്ചായത്തിന്റെ നിർദേശാനുസരണം ജല അതോറിറ്റി ജീവനക്കാരെത്തി പ്രശ്നത്തിന് പരിഹാരം കണ്ടത്. To advertise here, ഇതിനുവേണ്ട ഇടപെടലുകൾ നടത്തിയതായി കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. അശ്വതിദാസ് അറിയിച്ചു. പൈപ്പ് ലൈനിലെ തടസ്സങ്ങൾ നീക്കി പ്രശ്നം പരിഹരിച്ചതോടെ വീടുകളിൽ പഴയപോലെ വെള്ളം കിട്ടിത്തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. Published: 14 May 2026, 03:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
