റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം. To advertise here, വിരാട് കോലിയുടെ (105 നോട്ടൗട്ട്) തകർപ്പൻ സെഞ്ചുറി പ്രകടനമാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിനായി കോലി 60 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളും 3 സിക്സറുകളും പറത്തി പുറത്താകാതെയാണ് 105 റൺസ് നേടിയത്. കോലി ദേവ്ദത്ത് പടിക്കലിനൊപ്പം (27 പന്തിൽ 37 റൺസ്) രണ്ടാം വിക്കറ്റിൽ നേടിയ 92 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണ്ണായകമായി. 19.1 ഓവറിലാണ് ആർസിബി വിജയം കണ്ടത്. ഈ വിജയത്തോടെ 16 പോയിന്റോടെ ആർസിബി ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസുമായി പോയിന്റിൽ തുല്യ നിലയിലാണെങ്കിലും മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് അവർ മുന്നിലെത്തിയത്. മഴ മൂലം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്കായി ആങ്ക്രിഷ് രഘുവംശിയും റിങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. 46 പന്തിൽ 71 റൺസെടുത്ത യുവതാരം ആങ്ക്രിഷിന്റെയും 29 പന്തിൽ 49 റൺസടിച്ച റിങ്കു സിങ്ങിന്റെയും പോരാട്ടമാണ് കൊൽക്കത്തയ്ക്ക 192ലേക്കെത്താൻ തുണയായത്. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യത ഏതാണ്ട് അവസാനിച്ചു. ബെംഗളൂരു ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തു. Published: 14 May 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
