ന്യൂസ് ഡെസ്ക് Last Updated: 06 April 2026, 01:55 PM IST രാജീവ് ചന്ദ്രശേഖര് | Photo: ANI തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി ഡീലുണ്ടെന്ന കോൺഗ്രസ് ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്റെ അഴിമതികൾ തുറന്നുകാട്ടുന്ന ബിജെപിക്ക് എങ്ങനെയാണ് സിപിഎമ്മുമായി ഡീലുണ്ടാക്കാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഡീലെന്നും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ഡീലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. To advertise here, സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീലുണ്ട്. അതിൽ ആർക്കും സംശയമില്ല. ആ ഡീലിന്റെ പേരാണ് ഇൻഡി സഖ്യം. കോൺഗ്രസും ജമാഅത്തെയും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് തന്നെ സമ്മതിക്കുന്നു. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ എന്താണ് ഡീൽ. അത് ചോദിക്കേണ്ട ഒരു ചോദ്യമാണ്. ഞങ്ങൾക്ക് കിട്ടിയ വിവരം പ്രകാരം കോൺഗ്രസിനെ റിമോട്ട് കൺട്രോൾ ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്സിം ലീഗിന്റെ ആവശ്യം, ഏതെങ്കിലും കാലത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നാൽ ഒരു ഉപമുഖ്യമന്ത്രി വേണമെന്നതാണ്. ആറുമന്ത്രിമാരായിരിക്കും മുസ്ലിം ലീഗിനുണ്ടാകുക. അങ്ങനെയൊരു ഡീൽ നടന്നിട്ടുണ്ടോ?, രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ഡീലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുസ്ലിം ലീഗും ജമാഅത്തെയും എസ്ഡിപിഐയും തമ്മിൽ എന്താണ് ഡീൽ. ഡീലുണ്ടെന്ന് എല്ലാവർക്കും അറിയാം. അത് എന്താണെന്ന് ലീഗും കോൺഗ്രസും പറയട്ടെ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ സാധ്യത സീറോ ആണ്. കാരണം സിപിഎമ്മിനെ തുറന്നുകാട്ടുന്ന ഒരേയൊരു പാർട്ടിയേ ഉള്ളൂ കേരളത്തിൽ. സിപിഎമ്മിന്റെ അഴിമതിയും ശബരിമലക്കൊള്ളയും ബിജെപി തുറന്നുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ പേടിപ്പിക്കാനും സമുദായത്തിന് ആശങ്കയുണ്ടാക്കാനും നടത്തിയ പ്രചരണമാണ് എഫ്സിആർഎ ആന്റി-ക്രിസ്ത്യൻ ആണെന്ന്. അതും പൊളിഞ്ഞതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. Content Highlights: Rajeev Chandrasekhar denies any secret deal between BJP and CPM., Accuses Congress, IUML, and Jamaat-e-Islami of having hidden political pacts., Challenges UDF to clarify the alleged demand for a Deputy Chief Minister post by IUML., Reiterates BJP's commitment to exposing CPM corruption ahead of the 2026 polls. Published: 06 Apr 2026, 01:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
