ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന് BJP കേരളഘടകം; നടപടി എഫ്.സി.ആർ.എ.യിലെ ക്ഷീണം തീർക്കാൻ

ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന് BJP കേരളഘടകം; നടപടി എഫ്.സി.ആർ.എ.യിലെ ക്ഷീണം തീർക്കാൻ

M
MathrubhumiSource Link
കൊല്ലം: ക്രൈസ്തവ വിഭാഗങ്ങൾക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി (മൈക്രോ മൈനോറിറ്റി) നൽകണമെന്ന നിർദേശവുമായി ബി.ജെ.പി. കേരളഘടകം രംഗത്ത്. രാജ്യത്ത് രണ്ടരശതമാനം മാത്രമുള്ള ക്രൈസ്തവ വിഭാഗത്തെ മൈക്രോ ന്യൂനപക്ഷമായി കണക്കാക്കി ന്യൂനപക്ഷ അവകാശങ്ങൾ നൽകാനാണ് നിർദേശം. To advertise here, വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്.സി.ആർ.എ.) ഭേദഗതി കൊണ്ടുവരുന്നതിനെതിരായി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട എതിർപ്പ് മറികടക്കാനാണ് നീക്കം. രാജ്യത്തെ മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറഞ്ഞ അംഗസംഖ്യയുള്ള ന്യൂനപക്ഷവിഭാഗം എന്നനിലയിൽ ക്രൈസ്തവരെ പരിഗണിക്കുമെന്ന വാഗ്ദാനമാണ് ബി.ജെ.പി. മുന്നോട്ടുവക്കുന്നത്. ഇക്കാര്യത്തിൽ സംഘപരിവാറിൽ ഉൾപ്പെടുന്ന ഹിന്ദു സംഘടനകൾ എതിർപ്പുന്നയിക്കാർ സാധ്യതയുണ്ട്. സീറോ മലബാർ സഭയും കത്തോലിക്ക കോൺഗ്രസും സൂക്ഷ്മ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് നേരത്തേ രംഗത്തെത്തിയിരുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവുമായി ഒരുവർഷംമുൻപ്‌ നടത്തിയ കൂടിക്കാഴ്ചയിലും സഭാ നേതൃത്വം ഈ ആവശ്യം ഉന്നയിച്ചതാണ്. അന്ന് ഇതിനോട് കാര്യമായി പ്രതികരിക്കാതിരുന്ന ബി.ജെ.പി. നേതൃത്വം ഇതേ ആവശ്യവുമായി പാർട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായാണ് സൂചന. അവിടെനിന്ന് അനുകൂല മറുപടി ലഭിച്ചതിനെത്തുടർന്ന് കേരളത്തില എൻ.ഡി.എ. പ്രകടനപത്രികയിൽ ഈ വാഗ്ദാനം നൽകുകയും ചെയ്തു. ക്രൈസ്തവ ജനസംഖ്യ 2.3 ശതമാനത്തിൽ താഴെയായി കുറയുന്നെന്ന് ചൂണ്ടിക്കാട്ടിയാണ്, സഭ ഈ പദവിക്കായുള്ള വാദം ശക്തമാകുന്നത്. അടുത്തിടെ ബി.ജെ.പി. നടത്തിയ ക്രിസ്റ്റ്യൻ ഔട്ട്‌റീച്ച് പരിപാടികളിലും സഭാ നേതാക്കൾ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം എഫ്.സി.ആർ.എ. വിഷയത്തിൽ അനുനയനീക്കം വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം. ഭേദഗതി ബില്ല് അതേപടി നടപ്പാക്കുമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സഭാ നേതൃത്വവുമായി തിരഞ്ഞെടുപ്പിനു മുൻപുതന്നെ ചർച്ചയ്ക്ക് ശ്രമം നടക്കുന്നുണ്ട്. ചർച്ച നടത്തിയാലും ബില്ലിന്റെ അന്തസ്സത്തയിൽ മാറ്റംവരുത്തില്ലെന്ന ഉറച്ച നിലപാടാണ് ബി.ജെ.പി. കേന്ദ്ര നേതാക്കൾ പറഞ്ഞിരിക്കുന്നത്. Content Highlights: BJP Kerala proposes micro-minority status for Christians based on 2026 population data., Strategic move to address concerns regarding the FCRA amendment. Published: 02 Apr 2026, 07:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രൈസ്തവർക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന് BJP കേരളഘടക… | Boolokam