ഖത്തറിനെ ആക്രമിക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ സൗത്ത് പാർസ് കത്തിക്കും:ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഖത്തറിനെ ആക്രമിക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ സൗത്ത് പാർസ് കത്തിക്കും:ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

M
MathrubhumiSource Link
വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചത്. To advertise here, ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് യു.എസിന് ഒന്നുമറിയില്ലെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി. ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ്‌ വരുന്നത്. സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. രക്തത്തിന് വിലനൽകേണ്ടിവരും പരമോന്നത സുരക്ഷാകൗൺസിൽ മേധാവി അലി ലാറിജാനിയുൾപ്പെടെയുള്ള ഉന്നതനേതാക്കളെ കൊലപ്പെടുത്തിയ യു.എസ്.-ഇസ്രയേൽ സഖ്യത്തിന്‌ ശക്തമായ തിരിച്ചടിനൽകുമെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്താബ ഖാംനയി പറഞ്ഞു. ‘‘വീഴ്ത്തുന്ന ഓരോ തുള്ളി ചോരയ്ക്കും വിലനൽകേണ്ടിവരും. ഈ രക്തസാക്ഷികളെ കൊലപ്പെടുത്തിയ ക്രിമിനലുകൾ ഉടൻ അതുനൽകേണ്ടിവരും’’ എന്ന് ബുധനാഴ്ച വൈകി ഔദ്യോഗിക ടെലിഗ്രാം ചാനലിൽ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിൽ അദ്ദേഹം മുന്നറിയിപ്പുനൽകി. ലാറിജാനിയുടെ കൊലപാതകത്തെ ചൈന വ്യാഴാഴ്ച അപലപിച്ചു. ഇറാന്റെ നേതാക്കളെ കൊല്ലുന്നതും സിവിലിയൻകേന്ദ്രങ്ങൾ ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മൂവായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്ന് യു.എസ്. ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടന പറഞ്ഞു. മൂന്നുപേർക്ക് വധശിക്ഷ ജനുവരിയിൽനടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിനിടെ അറസ്റ്റുചെയ്ത മൂന്നു പുരുഷൻമാരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാൻ അറിയിച്ചു. ആദ്യമായാണ് ജനുവരിപ്രക്ഷോഭത്തിലുൾപ്പെട്ടവരെ വധിച്ചുവെന്ന വിവരം ഇറാൻ പുറത്തുവിടുന്നത്. ഖോമിൽ രണ്ട് പോലീസുകാരെ കുത്തിക്കൊന്നു എന്നതാണ് ഇവരുടെ പേരിലുള്ള കേസ്. Content Highlights: Trump threatens to destroy South Pars gas field if Iran attacks Qatar., Israel denies US knowledge of South Pars infrastructure strikes., Iran vows retaliation for the killing of Ali Larijani and other leaders., Over 3,000 casualties reported in US-Israel strikes on Iran., Iran executes three protesters involved in January demonstrations. Published: 20 Mar 2026, 06:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തറിനെ ആക്രമിക്കുന്നത് നിർത്തണം; ഇല്ലെങ്കിൽ സൗത്ത് പാർസ്… | Boolokam