മുംബൈ : ബാന്ദ്ര സ്റ്റേഷനു സമീപമുള്ള ഗരീബ് നഗറിലെ 500-ഓളം അനധികൃത കെട്ടിടങ്ങളിൽ 85 ശതമാനവും പൊളിച്ചുമാറ്റിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. To advertise here, പൊളിക്കൽ നടപടികൾ പകൽ സമയത്ത് സമാധാനപരമായിരുന്നുവെന്നും ക്രമസമാധാനപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പശ്ചിമ റെയിൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേക് പറഞ്ഞു. ബാന്ദ്ര സ്റ്റേഷനുസമീപമുള്ള ഗരീബ് നഗറിലെ 500-ഓളം അനധികൃത കെട്ടിടങ്ങളിൽ 85 ശതമാനവും പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംദിവസം 13 മെഷീനുകളും ഒട്ടേറെ ഡമ്പറുകളും പൊളിക്കലിനായി വിന്യസിച്ചിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. അധികൃതർ പ്രശ്നം സംവേദനക്ഷമതയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഡ്രൈവിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും അവരെ സമീപിച്ച ഗരീബ് നഗർ നിവാസികൾക്കും ഭക്ഷണവും വെള്ളവും വിതരണംചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,200 ഉദ്യോഗസ്ഥരെ മൂന്നാംദിവസവും വിന്യസിച്ചു. 40 വാഹനങ്ങളുടെ സഹായത്തോടെ രണ്ടും മൂന്നും ദിവസങ്ങളിൽ 80 മെട്രിക് ടൺ അവശിഷ്ടങ്ങൾ പൊളിച്ചുനീക്കി. അനധികൃത നിർമാണങ്ങൾ നീക്കംചെയ്ത ഉടൻതന്നെ വൃത്തിയാക്കിയ പ്രദേശത്ത് വേലികെട്ടുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ബുധനാഴ്ച പ്രദേശത്ത് കല്ലേറുണ്ടായി, അതിന്റെ ഫലമായി ഒട്ടേറെ പോലീസുകാർക്ക് പരിക്കേറ്റു. സാധാരണനില പുഃനസ്ഥാപിക്കാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു. 16 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന 150 പേരെ പിടികൂടാൻ പോലീസ് പ്രദേശത്ത് നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. Published: 22 May 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
