തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് വിശകലനം ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും എതിരേ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇരുവരുടെയും പ്രവർത്തന ശൈലിയും സംഘടനാപരമായ വീഴ്ചകളും തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. To advertise here, തിരഞ്ഞെടുപ്പ് നയിക്കുന്നതിൽ ഇവർക്ക് വീഴ്ച സംഭവിച്ചതായും മേൽത്തട്ട് മുതൽ കീഴ്ത്തട്ടുവരെ സംഘടനാപരമായ വീഴ്ചകൾ ഉണ്ടായതായും വിലയിരുത്തലുണ്ടായി. എം.വി ഗോവിന്ദന്റെ പ്രവർത്തന ശൈലിക്കെതിരേയും വിമർശനമുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർഥിത്വം സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കാൻ കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ മുന്നണിയെ ദോഷകരമായി ബാധിച്ചുവെന്നും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുണ്ടായി. പദ്ധതിയുമായി മുന്നോട്ടുപോകാൻ സിപിഎം ആഗ്രഹിച്ചിരുന്നെങ്കിലും സിപിഐയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അത് പകുതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇത് സിപിഎം-ബിജെപി ഒത്തുകളി ഉണ്ടെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തിപകരാൻ കാരണമായെന്നും ഇത്തരം വിഷയങ്ങളിൽ സിപിഐ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നു എന്നും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ് (എം) മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത് ന്യൂനപക്ഷ വോട്ടുകൾ കുറയാൻ കാരണമായതായും യോഗത്തിൽ വിലയിരുത്തലുണ്ടായി. Content Highlights: State committee blames leadership style of M.V. Govindan and A. Vijayaraghavan for poll defeat., Taliparamba candidacy identified as a major factor for state-wide electoral setback., CPI's stance on PM SHRI scheme fueled opposition narratives of CPM-BJP collusion., Kerala Congress (M) alliance discussions caused voter confusion and loss of minority votes. Published: 13 May 2026, 09:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
