വണ്ടിപ്പെരിയാർ : ഗ്രാമ്പിയിലെ നാട്ടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായി. എട്ടുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ മേഖലയിൽ ബസ് സർവീസ് ആരംഭിക്കുന്നത്. മുബാറക്ക് ട്രാവൽസ് ആണ് ബസ് സർവീസ് ആരംഭിച്ചത്. To advertise here, ഏറെനാളായി ഇവിടത്തെ നാട്ടുകാരും വിദ്യാർഥികളും യാത്രചെയ്യുന്നത് ട്രിപ്പ് ജീപ്പിനെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചായിരുന്നു. എന്നാൽ, നാട്ടുകാർ കഴിഞ്ഞ കുറെ നാളുകൾക്കുമുമ്പ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം വണ്ടിപ്പെരിയാർ -ഗ്രാമ്പി സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി വണ്ടിപ്പെരിയാർ- ഗ്രാമ്പി- പരുംന്തുംപാറ റോഡ് തകർന്ന് കിടക്കുകയായിരുന്നു. ഡീൻ കുര്യാക്കോസ് എംപിയുടെ ശ്രമഫലമായി പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കിലോമീറ്റർ റോഡ് നന്നാക്കിയിരുന്നു. ഇതും ബസ് സർവീസ് ആരംഭിക്കുന്നതിന് സൗകര്യമായി. രാവിലെ ഗ്രാമ്പിയിൽനിന്ന് 8.20-ന് പുറപ്പെടുന്ന ബസ് ഒൻപതിന് വണ്ടിപ്പെരിയാറിലെത്തും. ഇത് സ്കൂൾ കുട്ടികൾക്കും മറ്റ് ഇതര യാത്രക്കാർക്കും ഏറെ പ്രയോജനം ചെയ്യും. ദിവസവും വണ്ടിപ്പെരിയാർ- ഗ്രാമ്പി- എട്ട്, വണ്ടിപ്പെരിയാർ- ഗ്രാമ്പി പരുന്തുംപാറ- പീരുമേട്- പാമ്പനാർ- ഒന്ന്, വണ്ടിപ്പെരിയാർ- മൗണ്ട്- ശബരിമല സത്രം- രണ്ട് എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്. ബസ് സർവീസ് ആരംഭിച്ചതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഗ്രാമ്പിയിൽ ബസിനും ജീവനക്കാർക്കും വലിയ വരവേൽപ്പാണ് നൽകിയത്. Published: 05 Jan 2026, 12:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
