ഫാഷൻ ലോകത്തെ പുത്തൻകാഴ്ചകൾ സമ്മാനിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിലെ രണ്ടാംദിനത്തിലും അതിശയിപ്പിക്കുന്ന ലുക്കിലെത്തി ബോളിവുഡ് നടി ആലിയ ഭട്ട്. ഇന്ത്യൻ ഫാഷനും ഗ്ലാമറും ഇഴചേർന്ന ലുക്കിലാണ് ആലിയ എത്തിയത്. ഒന്നാംദിനത്തിലെ മനോഹരമായ ഗൗണിനുശേഷം രണ്ടാം ദിനത്തിൽ താരം ധരിച്ച ഐവറി നിറത്തിലുള്ള ദോത്തി സ്കർട്ടിന് ഏറെ പ്രശംസയും ലഭിച്ചു. To advertise here, പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ഐവറി നിറത്തിലുള്ള ചന്ദേരി ദോത്തി സ്കർട്ടും കോസെറ്റുമാണ് ആലിയ ധരിച്ചത്. നടൻ അനിൽ കപൂറിന്റെ ഇളയമകൾ റിയാ കപൂറാണ് ആലിയയുടെ സ്റ്റൈലിസ്റ്റ്. വസ്ത്രത്തിന്റെ മാറ്റുകൂട്ടുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ആലിയ അണിഞ്ഞത്. വസ്ത്രത്തിന്റെ നിറത്തോടുചേരുന്ന മൂക്കുത്തിയും പൊട്ടും ആലിയയെ കൂടുതൽ സുന്ദരിയാക്കി. ആലിയ ധരിച്ച കമ്മൽ റിയയുടെ അമ്മ സുനിത കപൂറിന്റേതാണ്. സുനിതയുടെ പേഴ്സണൽ കളക്ഷനിൽ നിന്നുള്ള പൂവിന്റെ ആകൃതിയിലുള്ള കമ്മലാണ് ആലിയ അണിഞ്ഞത്. കാൻസ് റെഡ് കാർപെറ്റ് വേദിയുടെ മാറ്റൊട്ടും കുറയ്ക്കാതെ ഇന്ത്യൻ ഫാഷനും സമന്വയിപ്പിച്ച ആലിയയുടെ തിരഞ്ഞെടുപ്പിന് ഫാഷനിസ്റ്റകളുടെ പ്രശംസയും ലഭിക്കുന്നുണ്ട്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ആലിയ ആദ്യദിനം റെഡ് കാർപെറ്റിലെത്തിയത്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചായിരുന്നു താരത്തിന്റെ എൻട്രി. ബ്ലഷ് പിങ്ക് നിറത്തിലുള്ള രത്നക്കല്ലുകൾ പതിപ്പിച്ച ചോക്കറും അതിനൊത്ത കമ്മലും ആലിയയുടെ മാറ്റുകൂട്ടി. റെഡ് കാർപറ്റിലെത്തുന്നതിന് മുമ്പ് പകൽ സമയത്തെ ഫോട്ടോഷൂട്ടിനായി ആലിയ തിരഞ്ഞെടുത്ത ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ യാഷ് പാട്ടിൽ ഒരുക്കിയ കടൽപച്ച നിറത്തിലുള്ള പ്രിന്റഡ് ലോങ് ഫ്രോക്കാണ് ആലിയ ധരിച്ചത്. Content Highlights: Alia Bhatt represented L'Oreal Paris at the Cannes 2026 Film Festival., Featured an ivory Chanderi dhoti skirt designed by Tarun Tahiliani. Published: 13 May 2026, 08:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
