Science Desk Last Updated: 07 Apr 2026, 10:32 am IST ഭൂമിയില്‍നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡാണ് ദൗത്യസംഘാംഗങ്ങള്‍ സ്വന്തമാക്കിയത് ആർട്ടെമിസ് II ദൗത്യം പകർത്തിയ ചന്ദ്രന്റെ ചിത്രം | Photo: AP/NASA ച രിത്രം സൃഷ്ടിച്ച് ആർട്ടെമിസ് II ദൗത്യാംഗങ്ങൾ. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.35-ഓടെ പേടകം ആർട്ടെമിസ് II ദൗത്യത്തിന്റെ ഭൂമിയിൽനിന്നുള്ള പരമാവധി ദൂരമായ 252,757 മൈൽ (ഏകദേശം 4.06 ലക്ഷം കിലോമീറ്റർ) എത്തിയതോടെ ഭൂമിയിൽനിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് ദൗത്യസംഘാംഗങ്ങൾ സ്വന്തമാക്കി. 1970-ലെ അപ്പോളോ 13 സംഘാംഗങ്ങളാണ് നിലവിൽ ഈ റെക്കോഡിനുടമകൾ. ഇവർ സഞ്ചരിച്ചതിനേക്കാൾ 4,102 മൈൽ (ഏകദേശം 6602 കിലോമീറ്റർ) അധികദൂരമാണ് ഓറിയോൺ പേടകം സഞ്ചരിച്ചത്. To advertise here, ചന്ദ്രന് സമീപത്തുകൂടെയുള്ള സഞ്ചാരം ആരംഭിച്ചതോടെ പേടകം പൂർണമായി ഇരുട്ടിലായി. തുടർന്ന് ഇന്ത്യൻസമയം ചൊവ്വാഴ്ച പുലർച്ചെ 04:14-ഓടെ ഭൂമിയുമായുള്ള ആശയവിനിമയം 40 മിനിറ്റോളം തടസ്സപ്പെട്ടു. പേടകവുമായി ആശയവിനിമയം നടത്താനുപയോഗിക്കുന്ന നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്വർക്ക് ആന്റിനകളിലെ സിഗ്നൽ ചന്ദ്രൻ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണമായത്. ചന്ദ്രന് അടുത്തുകൂടെ ആറുമണിക്കൂറാണ് പേടകം സഞ്ചരിക്കുക. നാലുയാത്രികരുമായി ഒറിയോൺ പേടകം തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.07-നാണ് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചത്. പേടകം ചന്ദ്രനിൽനിന്ന് 62,800 കിലോമീറ്റർ അകലെയും ഭൂമിയിൽനിന്ന് 3,73,400 കിലോമീറ്റർ അകലെയുമായിരുന്നപ്പോഴായിരുന്നു ഈ ചരിത്രമുഹൂർത്തം. 1972-ലെ അപ്പോളോ-17 ദൗത്യത്തിനുശേഷം ആദ്യമായാണ് ചന്ദ്രന്റെ ഇത്രയും അടുത്ത് മനുഷ്യൻ എത്തുന്നത്. ചന്ദ്രന്റെ ഗുരുത്വാകർഷണവലയത്തിൽ പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്ന്. ബുധനാഴ്ചയാണ് അമേരിക്കക്കാരായ റെയ്ഡ് വീസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക് എന്നിവരെയും കാനഡക്കാരൻ ജെറെമി ഹാൻസനെയും വഹിച്ച് ഓറിയോൺ പേടകം യാത്രയാരംഭിച്ചത്. 10 ദിവസം നീളുന്ന യാത്രയ്ക്കുശേഷം ഏപ്രിൽ 10-ന് പേടകം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും. Content Highlights: In a historic milestone for space exploration, the Orion spacecraft carrying four astronauts entered the Moon's gravitational influence on Monday. As it ventured 4,06,000 kilometers away from Earth, the crew officially broke the record for the farthest human travel into space, previously held by the Apollo 13 mission in 1970. The mission also navigated a tense 40-minute communication blackout as the Moon blocked signals between Orion and NASA's Deep Space Network. Published: 07 Apr 2026, 10:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
