ഡാലസ്: ടെക്സാസിലെ പ്രമൂഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സസ് ഇൻഡോ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യപ്രവർത്തകയുമായ എലിക്കുട്ടി ഫ്രാൻസിസ് അന്തരിച്ചു. ഡാലസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്. നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്രവൈസറായി പ്രവർത്തിച്ചു. To advertise here, ഭർത്താവ്: സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമ്മാതാവുമായ സി.എൽ ഫ്രാൻസിസ്. കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ ജനുവരി 9 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ വേക്ക് സർവീസും ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഗാർലാന്റ് സെന്റ് തോമസ് അപ്പസ്തോലിക് ചർച്ചിൽ അന്ത്യകർമ്മങ്ങളും നടക്കും. തുടർന്ന് ഗാർലാന്റ് സെക്രട്ട് ഹാർട്ട് സെമിത്തേരിയിൽ സംസ്ക്കാരചടങ്ങുകൾ പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക്: റോമിയോ ഫ്രാൻസീസ് 972 897 8063 ബോബി ഫ്രാൻസീസ് 214 535 4746 Content Highlights: obituary Published: 05 Jan 2026, 11:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
