ചാലോട് : ചാലോട് ഗ്രാമീണ തൊഴിലാളിക്ഷേമ സഹകരണ സംഘം ഓഫീസിൽ തീപ്പിടിത്തം. ബസ് സ്റ്റാൻഡിലെ കെവി കോംപ്ലക്സിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. കംപ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ, എസി, ഫർണിച്ചർ എന്നിവ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ജീവനക്കാർ ബാങ്ക് അടച്ചുപോയിരുന്നു. To advertise here, തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് തീപിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച പകലാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. തീ ആളിപ്പടരാത്തതിനാൽ വലിയ അപകടം ഒഴിവായി. സ്ട്രോങ് റൂമിനും സംഘത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഫയലുകൾക്കും കേടുപാട് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. Published: 06 Jan 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
