ചിമ്മിനി: ഉൾക്കാട്ടിൽ ഫയർ ലൈൻ ജോലിക്കിടെ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗലം ഡാമിന്റയും ചിമ്മിനി ഡാമിന്റെയും അതിർത്തിപ്രദേശമായ ഒളകര കവയിലായിരുന്നു സംഭവം. To advertise here, ഉൾക്കാട്ടിൽ ഫയർലൈൻ അളവെടുക്കാൻ പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണമുണ്ടായത്. ആനയുടെ മുന്നിൽപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്നാണ് കുമാറിനെ കാടിന് പുറത്തെത്തിച്ചത്. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. Content Highlights: Forest watcher Kumar (42) died in a wild elephant attack., Incident occurred during fire line surveying in Chimmini-Mangalam dam border., Six-member forest team was conducting routine forest protection work., Victim was transported to Mulankunnathukavu Medical College for post-mortem. Published: 12 Mar 2026, 02:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
