ചിറ്റാട്ടുകര : വൈദ്യുതിദീപങ്ങൾ തെളിഞ്ഞതോടെ ചിറ്റാട്ടുകര സെയ്ൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ 256-ാം കമ്പിടി തിരുനാൾ ആഘോഷം തുടങ്ങി. വൈകീട്ട് ദീപാലങ്കാര സ്വിച്ച് ഓൺ മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. To advertise here, കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ എംപി ടി.എൻ. പ്രതാപൻ നിർവഹിച്ചു. ഡയാലിസിസ് ചികിത്സാധനസഹായഫണ്ട് കാരുണ്യ കമ്മിറ്റി അംഗങ്ങൾ വികാരി ഫാ. ജെയിംസ് വടുക്കൂട്ടിന് കൈമാറി. ദേവാലയമുറ്റത്ത് ഒരുക്കിയ പിണ്ടിതെളിയിക്കൽ മറ്റം ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ആളൂരും പഴമയുടെ പ്രതീകമായി ഒരുക്കിയ തേങ്ങാവിളക്ക് തെളിയിക്കൽ പാവറട്ടി തീർഥകേന്ദ്രം വികാരി ഫാ. ആൻറണി ചെമ്പകശ്ശേരിയും നിർവഹിച്ചു. തുടർന്ന് സിസിപിയുടെ നേതൃത്വത്തിൽ സിസിപിഎ നൈറ്റ് 2026, ആകാശനിലാവ് എന്നിവ നടന്നു. ജനറൽ കൺവീനർ പി.ഡി. ജോസ്, അസി. വികാരി ഫാ. ആൽവിൻ അക്കരപട്ട്യേക്കൽ, ട്രസ്റ്റിമാരായ എ.സി. ജെയിംസ്, ജോഷി തോമസ്, ജസ്റ്റിൻ തോമസ്, റിജോ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച പിണ്ടി തിരുനാൾദിനത്തിൽ രാവിലെ ആഘോഷമായ ദിവ്യബലി. വൈകീട്ട് 5.30-ന് സമൂഹദിവ്യബലിക്ക് അതിരൂപത വികാരി ജനറൽ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കാർമികനാകും. പ്രസുദേന്തി വാഴ്ച, വേസ്പര, തിരുസ്വരൂപം എഴുന്നള്ളിപ്പ്. ശേഷം കുടുംബ കൂട്ടായ്മകളുടെയും സമുദായങ്ങളുടെയും അമ്പ് എഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തും. Published: 06 Jan 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
