കൊൽക്കത്ത: 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടന്നത് സംഘർഷഭരിതമായി. സ്ഥാനാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വ്യാപകമായ അക്രമസംഭവങ്ങളും ഉൾപ്പെടെ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് പശ്ചിമ ബംഗാളിലെ 16 ജില്ലകളിലായി 152 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.95 ശതമാനം. To advertise here, വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ ശാന്തമായിരുന്നെങ്കിലും പിന്നീടാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും എ.യു.ജെ.പി സ്ഥാപകൻ ഹുമയൂൺ കബീറും തമ്മിൽ ഒരു സംഘർഷമുണ്ടായി. ബുധനാഴ്ച ഇവിടെ ഒരു നാടൻ ബോംബ് ആക്രമണം റിപ്പോർട്ട് ചെയ്തതിരുന്നു. ഈ പ്രദേശത്തേക്ക് ഹുമയൂൺ കബീർ സന്ദർശനം നടത്താനെത്തിയതാണ് സംഘർഷമായി മാറിയത്. മണിക്കൂറുകൾക്ക് ശേഷം, ദക്ഷിണ ദിനാജ്പൂരിൽ ഒരു ബിജെപി സ്ഥാനാർത്ഥിയെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കുമാർഗഞ്ജ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുവേന്ദു സർകാറിനെയാണ് ജനക്കൂട്ടം പിന്തുടർന്ന് ആക്രമിച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. രഘുനാഥ്പുർ മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിങ് മെഷീനിലെ ബിജെപിയുടെ താമര ചിഹ്നത്തിൽ മഷി പുരട്ടിയതായും ആരോപണമുയർന്നു. ഈ വോട്ടിങ് മെഷീൻ പിന്നീട് മാറ്റിയതായി കമ്മിഷൻ അറിയിച്ചു. ബിജെപി നേതാവ് അഗ്‌നിമിത്ര പോളിന്റെ കാറിന് കല്ലേറ് നടന്നതായും ആരോപണമുയർന്നു.'അസൻസോളിലെ റഹ്‌മത്ത് നഗറിലെ ഒരു പോളിംഗ് ബൂത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഓടുന്ന എന്റെ കാറിന് നേരെ കല്ലെറിഞ്ഞു. ഇതിന് പിന്നിൽ ആരാണെന്ന് വളരെ വ്യക്തമാണ്. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണ്. ഞങ്ങൾ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്' ബിജെപി നേതാവ് പറഞ്ഞു. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്. Content Highlights: Phase 1 of West Bengal Assembly Election 2026 covered 152 constituencies across 16 districts., Record voter turnout of 91.95% recorded despite widespread violence Published: 23 Apr 2026, 08:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചിഹ്നത്തിൽ മഷി പുരട്ടൽ, സ്ഥാനാർഥിയെ ഓടിച്ചിട്ട് ആക്രമിക്കൽ: ബംഗാൾ തിരഞ്ഞെടുപ്പിൽ വ്യാപക ആക്രമണം
M
MathrubhumiSource Link
17 days ago