മംഗലപുരം : മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുക്മിണിസ്വയംവര ഘോഷയാത്ര നടത്തി. To advertise here, വിളയിൽ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച യാത്ര ചെമ്പകക്കുന്നിൽ എത്തിച്ചേർന്നു. തുടർന്ന് രുക്മിണി സ്വയംവരത്തിന് ചങ്ങനാശ്ശേരി അനൂപ് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രമേൽശാന്തി തൈക്കുട്ടിശ്ശേരി വി.എം.അരുൺ, ക്ഷേത്ര പ്രസിഡന്റ് എസ്.ഷിബു, സെക്രട്ടറി പി.രാജീവൻ, ഖജാൻജി മണിക്കുട്ടൻ, ജോയിന്റ് സെക്രട്ടറി ശ്യാംലാൽ, കൺവീനർമാരായ ശ്യാം, ലാൽ ഇടവിളാകം, അനുരൂപൻ, സുദർശനൻ, വിക്രമൻ നായർ, കെ.കമലകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 20-ന് രാവിലെ 11-ന് കുചേലസദ്ഗതി. 21-ന് രാവിലെ 11-ന് സ്വധാമ പ്രാപ്തി, അവതാര പാരായണം, രാത്രി 8-ന് നൃത്തനൃത്ത്യങ്ങൾ. 22 -ന് രാവിലെ 9-ന് നാഗരൂട്ടും പുള്ളുവൻ പാട്ടും, രാത്രി 7.30-ന് നാടകം. 23-ന് 9.15-ന് പാൽപ്പായസ പൊങ്കാല, രാത്രി 7.30-ന് ഗാനമേള. 24-ന് രാവിലെ 9-ന് ഗോപാലകൃഷ്ണസ്വാമിയുടെ തിടമ്പേറ്റാൻ എത്തുന്ന പുത്തൻകുളം മോദിക്ക് നെല്ലിമൂട് ജങ്ഷനിൽ സ്വീകരണം, വൈകീട്ട് 3-ന് ആറാട്ടു ഘോഷയാത്ര, രാത്രി 9.30-ന് കൊടിയിറക്കം, രോഹിണി വിളക്ക്, തുടർന്ന് അലങ്കാര ദീപക്കാഴ്ച.
