റാന്നി : വെച്ചൂച്ചിറ ചേത്തയ്ക്കൽ-നൂറോക്കാട് റോഡിൽ മെറ്റിലളകി കിടക്കുന്ന ഭാഗത്ത് യാത്രാദുരിതം. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇളകിക്കിടക്കുന്ന മെറ്റിലിലൂടെ വീഴാതെ കടന്നുപോവുകയെന്നത് ദുഷ്കരമായിരിക്കുന്നു. To advertise here, വെച്ചൂച്ചിറ കവലയിൽനിന്നും റോഡ് തുടങ്ങുന്ന ഭാഗത്താണ് ഈ പ്രശ്നം. 25-മീറ്റർ ദൂരത്തിലാണ് മെറ്റിലിളകി കിടക്കുന്നത്. മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗമെല്ലാം കോൺക്രീറ്റ് ചെയ്തിട്ടുള്ളതിനാൽ സഞ്ചാരയോഗ്യമാണ്. തകർന്നുകിടക്കുന്ന ദൂരം നേരത്തെ താഴ്ന്ന അവസ്ഥയിലായിരുന്നു. എട്ടുമാസം മുൻപ് ഈ ഭാഗം മണ്ണിട്ട് ഉയർത്തി നിരപ്പാക്കി മെറ്റലിട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ, കോൺക്രീറ്റ് ചെയ്തില്ല. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ മെറ്റലിളകി തുടങ്ങി. ഇപ്പോൾ യാത്ര ഏറെ ദുരിതമായി മാറി. ഇത്രയും ദൂരം കൂടി കോൺക്രീറ്റ് ചെയ്യുന്നതിന് പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നും ഫണ്ട് വക കൊള്ളിച്ചെങ്കിലും തുടർനടപടികളായിട്ടില്ല. എത്രയും വേഗം കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പതിവായി ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരുടെ ആവശ്യം. വെച്ചൂച്ചിറയിൽ നിന്നും നൂറോക്കാട് വഴി നിരവിലെത്തുന്ന പാതയാണ്. വെച്ചൂച്ചിറ-കൂത്താട്ടുകുളം ചാത്തൻതറ റോഡിന് സമാന്തരമായുള്ള പാതയാണിത്. ദൂരക്കുറവുള്ളതിനാൽ നിരവധി ആൾക്കാർ ഈ റോഡുവഴിയാണ് ചാത്തൻതറ ഭാഗത്തേക്ക് പോകുന്നത്. Published: 14 May 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
