വടക്കാഞ്ചേരി: മെറ്റൽ സ്പാനറും ഇരുമ്പ് വളയവും ജനനേന്ദ്രീയത്തിൽ കുടുങ്ങി മെഡിക്കൽ കോളേജിലെത്തിയ 45-കാരനെ സഹായമായത് വടക്കാഞ്ചേരി അഗ്നി രക്ഷാ സേനയുടെ ഇടപ്പെടൽ. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരുമായി സഹകരിച്ച് ഒരു മണിക്കൂർ നീണ്ട പരിശ്രമം ലക്ഷ്യം കണ്ടു. To advertise here, ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സേനയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. പള്ളിപ്പുറം സ്വദേശി പ്രഭാകരനെയാണ് അത്യാഹിത വിഭാഗത്തിലെത്തി സേന രക്ഷിച്ചത്. ജനനേന്ദ്രിയത്തിൽ 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പിന്റെ വളയവും കുരുങ്ങി മൂത്രം പോകാത്ത അവസ്ഥയിലായിരുന്നു ഇയാൾ. സേനാംഗങ്ങൾ ഇലക്ട്രിക് കട്ടർ, ബോൾട്ട് കട്ടർ എന്നിവ ഉപയോഗിച്ച് സ്പാനറും വളയവും മുറിച്ചു മാറ്റി. തുടർ ചികിത്സ ഡോക്ടർമാർ ഏറ്റെടുത്തു. ഏറെ ശ്രമകരമായ ദൗത്യം വിജയകരമായി നിർവഹിച്ച സേനാ അംഗങ്ങളെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു. വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ ടി.കെ. നിതീഷ്, സീനിയർ ഓഫീസർ ഷിന്റു, ഓഫീസർമാരായ കെ.എൻ. മുരളീധരൻ, ഷിബു അഭിജിത്ത്, അഖിൽ അജിത്ത്. അക്ഷയ പുരുഷ്, സിവിൽ ഡിഫൻസ് അംഗം രഞ്ജിത്ത് എന്നിവർ ചേർന്നാണ് ദൗത്യം നടത്തയിത്. Content Highlights: A 45-year-old man was rescued after a metal spanner and iron ring got stuck on his genitals. The operation was conducted by the Vadakkenchery Fire and Rescue team at Thrissur Government Medical College. Specialized tools like electric cutters and bolt cutters were used to safely remove the metal objects. The mission lasted one hour and was completed successfully without further injury. Published: 14 May 2026, 07:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
