കല്ലമ്പലം : കരവാരം ഗ്രാമപ്പഞ്ചായത്തിന്റെ മൂന്ന്, നാല് വാർഡുകളുടെ സംഗമസ്ഥാനമായ പാവല്ല പള്ളിമുക്കിൽ ജലജീവൻ മിഷന്റെ പുതിയ പമ്പ് ഹൗസിന്റെ ചുറ്റുമതിലിനായി നിർമിച്ച കോൺക്രീറ്റ് ബെൽറ്റിൽ അപാകമെന്ന് പരാതി. To advertise here, ഇതു സംബന്ധിച്ച് കല്ലമ്പലം പുതുശ്ശേരിമുക്ക് എസ്.എസ്.എസ്. കോട്ടേജിൽ സബീർ കരവാരം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ചുറ്റുമതിലിനായി നിർമിച്ച കോൺക്രീറ്റ് ബെൽറ്റിനുമുകളിൽ മതിൽ നിർമിച്ചാൽ വല്ലത്തുകോണം അങ്കണവാടിയിലേക്കും കൊട്ടളക്കുന്ന് ഭാഗത്തേക്കും വാഹനങ്ങൾക്ക് സഞ്ചാരതടസ്സം ഉണ്ടാകുമെന്ന് പരാതിയിൽ പറയുന്നു. 40 വർഷത്തോളം പഴക്കമുള്ള വാട്ടർ അതോറിറ്റി പമ്പ് ഹൗസ് പൊളിച്ചുമാറ്റിയാണ് പുതിയ പമ്പ് ഹൗസ് നിർമിച്ചത്. ഇതിന്റെ നിർമാണം സംബന്ധിച്ച് പല പരാതികളും നിലവിലുള്ളതായി പറയപ്പെടുന്നു. വല്ലത്തുകോണം ഭാഗത്തേക്കുള്ള റോഡ് വികസനം മുന്നിൽക്കണ്ട് ഈ ഭാഗത്ത് വാഹനം തിരിഞ്ഞിറങ്ങാൻ വീതി കൂടുതൽ കിട്ടുന്നതിന് വേണ്ട നടപടികൾ ഉണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം. Published: 22 Mar 2026, 01:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.