തെന്മല : വേനൽ കനത്തതോടെ ജലാശയങ്ങളിലെ അപകടമേഖലകളിൽ കുളിക്കാനെത്തുന്നവർ ആശങ്കയ്ക്കിടയാക്കുന്നു. To advertise here, ചൂടേറിയതോടെ കിഴക്കൻമേഖലയിൽ പാലരുവി,കുറ്റാലം ഉൾപ്പെടെയുള്ള ജലപാതങ്ങൾ പൂർണമായും വരണ്ടനിലയിലാണ്. ഇതിനെത്തുടർന്നാണ് തെന്മല, ആര്യങ്കാവ് ഭാഗത്തെത്തുന്നവർ കല്ലട അണക്കെട്ടിന്റെ അപകടമേഖലയിലും കല്ലടയാറിന്റെ കടവിലും നിറഞ്ഞൊഴുകുന്ന കനാലുകളിലും ഇറങ്ങുന്നത്. അപകടമേഖലകളിൽ അധികൃതർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും സഞ്ചാരികൾ വകവയ്ക്കാറില്ല. ശനിയാഴ്ച കല്ലട അണക്കെട്ടിലെ കളംകുന്ന് സന്ദർശിച്ച തമിഴ്നാട് വിരുദുനഗർ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ പി. തവമുനി (34) മുങ്ങിമരിച്ചിരുന്നു. അണക്കെട്ടിലെ കളംകുന്ന്, പള്ളംവെട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാഴ്ചയിൽ വെള്ളം കുറഞ്ഞുകിടക്കുന്നതായി തോന്നുമെങ്കിലും നിലയില്ലാകയങ്ങളായതിനാൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. കല്ലട ആറ്റിലെ തെന്മല ഡാം, പാറക്കടവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ഒട്ടറെ മരണം സംഭവിച്ചിട്ടുണ്ട്. വേനൽക്കാല ജലസേചനത്തിന്റെ ഭാഗമായി കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ നിറഞ്ഞൊഴുകുന്ന കാഴ്ച സുന്ദരമാണെങ്കിലും അപകടസാധ്യതയേറെയുണ്ട്. പലയിടത്തും റോഡിന് സമാന്തരമായണ് വലതുകര കനാൽ കടന്നുപോകുന്നത്. ചെറിയൊരു അശ്രദ്ധമതി റോഡിൽനിന്ന് വാഹനങ്ങൾ കനാലിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കുന്നതിനൊപ്പം അപകടമേഖലകളിൽ ഇറങ്ങാതിരിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. Published: 29 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
