ആലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെ സി.പി.എമ്മിൽ നിന്നു പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുൻപേ നീക്കം തുടങ്ങിയതായി സൂചന. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരാണു ചുക്കാൻ പിടിച്ചത്. To advertise here, കഴിഞ്ഞവർഷം വിവിധ കോൺഗ്രസ് സംഘടനകളുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു. കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രണ്ടു ചടങ്ങുകളിലാണ്. കെ.പി.സി.സി. മാർച്ച് 12-ന് തിരുവനന്തപുരത്തു സംഘടിപ്പിച്ച ശ്രീനാരായണ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി സെമിനാറിൽ അദ്ദേഹം പങ്കെടുത്തു. അതിനെതിരേ സി.പി.എം. കേന്ദ്രങ്ങളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. ‘കെ.പി.സി.സി.യുടെ പരിപാടിക്കിറങ്ങുമ്പോൾ സാർ വീട്ടിലെ ചുമരിലേക്കു തിരിഞ്ഞുനോക്കണമായിരുന്നു. അവിടെ മാലയിട്ട് തൂക്കിയ ഒരു ഫോട്ടോ കാണാം. സഖാവ് ജി. ഭുവനേശ്വരന്റേത്. കോൺഗ്രസ് കുട്ടിക്രിമിനൽ സംഘം തലങ്ങുംവിലങ്ങും വെട്ടിക്കൊലപ്പെടുത്തിയതാണു സാർ’ -എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഒന്ന്. ഇതിൽ ക്ഷുഭിതനായ സുധാകരൻ സൈബർസംഘത്തെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ വേദിയിൽ പോകാതെ കൂട്ടിലടച്ചിരിക്കണോയെന്നും ചോദിച്ചു. രണ്ടാമത്തേത് ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള അവാർഡ് സുധാകരന് വി.ഡി. സതീശൻ സമ്മാനിക്കുന്നതായിരുന്നു. 2025 ഒക്ടോബർ 31-ന് തിരുവനന്തപുരത്തായിരുന്നു പരിപാടി. സുധാകരൻ തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമെന്നു മാത്രമല്ല ഏറ്റവും നല്ല പൊതുമരാമത്തു മന്ത്രിയായിരുന്നെന്നും സതീശൻ അന്നു പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇങ്ങനെ വേറൊരാളില്ലെന്നും പ്രശംസിച്ചു. മറുപടിയായി, പ്രതിപക്ഷത്തെ പ്രഗല്ഭനായ നേതാവാണ് സതീശനെന്നും കമ്യൂണിസ്റ്റുവിരുദ്ധത ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക്കില്ലെന്നും സുധാകരനും പുകഴ്ത്തി. കെ.പി.സി.സി.യുടെ പബ്ലിക്കേഷൻ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലേക്കും സുധാകരനെ ക്ഷണിച്ചു. കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു അത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാംപെയ്‌ന് അനുകൂലമായി സുധാകരൻ ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു. Content Highlights: Congress leaders allegedly initiated efforts to create friction between G. Sudhakaran and CPM., Sudhakaran's participation in various Congress-led events triggered controversy., Mutual appreciation between G. Sudhakaran and VD Satheesan signaled a political shift., Social media backlash against Sudhakaran for attending Congress functions. Published: 14 Mar 2026, 09:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജി. സുധാകരനെ പുറത്തിറക്കാൻ കോൺഗ്രസ് ഒരു വർഷം മുൻപേ ശ്രമം തുടങ്ങി, CPM ഒട്ടുംപ്രതീക്ഷിക്കാത്ത നീക്കം
M
MathrubhumiSource Link
about 2 months ago