ബെംഗളൂരു : കർണാടക ജൈവോർജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര യു.കെ. യിലെ കോമൺവെൽത്ത് യൂണിയൻ പ്രസിഡന്റ് ഡെപ്യൂട്ടി ലെഫ്റ്റനന്റ് ഷെവലിയർ നിർജ് ദേവയുമായി കൂടിക്കാഴ്ച നടത്തി. To advertise here, സംസ്ഥാനത്തെ ജൈവോർജ വിഭവങ്ങളുടെ വിനിയോഗം, ജൈവോർജ ഉത്പാദനം, ഈ മേഖലയിലെ പങ്കാളിത്ത അവസരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ജൈവോർജ മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കാനായി ബോർഡ് നടപടികൾ സ്വീകരിച്ചുവരികയാണെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, ഇളവുകൾ, പ്രോത്സാഹനങ്ങൾ എന്നിവയിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ പദ്ധതികളിൽ കോമൺവെൽത്ത് യൂണിയൻ പ്രസിഡന്റ് താത്പര്യം പ്രകടിപ്പിച്ചു. യൂണിയന്റെയും ബോർഡിന്റെയും ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. Published: 14 May 2026, 12:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
