ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ എ ടീമിനെ അഫ്ഗാനിസ്താൻ എ ടീമിന് നാലുറൺസിന്റെ ജയം. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് അഫ്ഗാന്റെ ജയം ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. പിന്നീട് മഴയെത്തുടർന്ന് അഫ്ഗാനിസ്താന്റെ വിജയലക്ഷ്യം 38 ഓവറിൽ 294 റൺസായി പുതുക്കി നിശ്ചയിച്ചു. അഫ്ഗാൻ 25.5 ഓവറിൽ രണ്ടുവിക്കറ്റിന് 177 റൺസ് എടുത്തു നിൽക്കെ വീണ്ടും മഴ പെയ്തതോടെ കളി തടസ്സപ്പെട്ടു. അതോടെ ഡി.എൽ.എസ്. പ്രകാരമുള്ള സ്കോറിനെക്കാൾ നാലുറൺസ് മുന്നിലായിരുന്ന അഫ്ഗാനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. To advertise here, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിങ്ങിന്റെ തകർപ്പൻ പ്രകടനമാണ് (69 പന്തിൽ 84) ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. ക്യാപ്റ്റൻ തിലക് വർമയും (66) ഋതുരാജ് ഗെയ്ക്വാദും (66) അർധസെഞ്ചുറികളോടെ തിളങ്ങി. 15-കാരനായ യുവതാരം വൈഭവ് സൂര്യവംശി തകർപ്പൻ ബൗണ്ടറികളിലൂടെ 22 പന്തിൽ 44 റൺസ് നേടി മികച്ച സംഭാവന നൽകി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ ക്യാപ്റ്റൻ ഇമ്രാൻ മീറിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ലക്ഷ്യം കണ്ടു. 70 പന്തിൽ 75 റൺസുമായി ഇമ്രാൻ പുറത്താകാതെ നിന്നു. പിന്നീട് ക്രീസിലെത്തിയ പരിചയസമ്പന്നനായ ബഹീർ ഷായെ (51) കൂട്ടുപിടിച്ച് ഇമ്രാൻ നൂറിലധികം റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റൺറേറ്റ് കൃത്യമായി നിലനിർത്തിയ ബാറ്റിങ്ങാണ് മഴ നിയമത്തിൽ അഫ്ഗാന് തുണയായത്. Content Highlights: Afghanistan A secured a 4-run victory via DLS method in Dambulla., India A posted a strong total of 349/9 led by Prabhsimran Singh's 84., Rain-curtailed the match, revising Afghanistan's target to 294 in 38 overs., Imran Mir's unbeaten 75 and a strong partnership with Bahir Shah secured the win., India A faces Sri Lanka A next on June 15. Published: 11 Jun 2026, 10:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
