ടിക്കറ്റ് റീഫണ്ടിങ്ങിന് പുതിയ സമയക്രമവുമായി ഇന്ത്യൻ റെയിൽവേ; റദ്ദാക്കൽ വൈകിയാൽ കൂടുതൽ പണം നഷ്ടമാകും

ടിക്കറ്റ് റീഫണ്ടിങ്ങിന് പുതിയ സമയക്രമവുമായി ഇന്ത്യൻ റെയിൽവേ; റദ്ദാക്കൽ വൈകിയാൽ കൂടുതൽ പണം നഷ്ടമാകും

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 25 March 2026, 04:12 AM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി   ന്യൂഡൽഹി: തീവണ്ടി യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽ വേ. ബെർത്ത് ഉറപ്പായ ടിക്കറ്റുകൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് റദ്ദാക്കിയാലേ മുഴുവൻ തുകയും തിരിച്ചു കിട്ടൂ. റദ്ദാക്കൽചാർജ് ഇനത്തിലെ നാമമാത്രമായ തുകയേ ഈടാക്കൂ. ഇത് 48 മണിക്കൂർ മുൻപ് വരെയായിരുന്നു. ഏപ്രിൽ 15-നകം പരിഷ്കാരം നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. To advertise here, റദ്ദാക്കൽ നിരക്ക് തീവണ്ടി പുറപ്പെടുന്നതിന് 72 മുതൽ 24 മണിക്കൂർ മുൻപുവരെ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക നഷ്‌ടമാകും 24 മുതൽ എട്ട് മണിക്കൂർ വരെ റദ്ദാക്കിയാൽ 50 ശതമാനം തുക നഷ്ട‌മാകും എട്ട് മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കിൽ മുഴുവൻ തുകയും നഷ്ടമാകും. നിലവിൽ ഇത് നാല് മണിക്കൂർ മുൻപ് വരെയായിരുന്നു. ബോർഡിങ് സ്റ്റേഷൻ മാറ്റാം ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം. നിലവിൽ അന്തിമ ചാർട്ട് ഇറങ്ങുന്നതിനുമുൻപുമാത്രമാണ് ഈ സൗകര്യം. കൗണ്ടർവഴി ടിക്കറ്റെടുക്കുന്നവർക്ക് യാത്രാക്ലാസ് വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ മാറ്റാം. നിലവിൽ ഇതും ചാർട്ടിങ്ങിനുമുൻപ് വേണമായിരുന്നു. കൗണ്ടർവഴി റിസർവ്‌ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽനിന്നുമാത്രമേ യാത്രക്കാർക്ക് നിലവിൽ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റ് റദ്ദാക്കാം. Content Highlights: Full refund eligibility period extended to 72 hours before departure., Stricter cancellation charges: 25% for 72-24 hours, 50% for 24-8 hours., No refund if cancelled within 8 hours of train departure., Boarding station can be changed up to 30 minutes before departure., Tickets can now be cancelled at any railway station counter across India. Published: 25 Mar 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടിക്കറ്റ് റീഫണ്ടിങ്ങിന് പുതിയ സമയക്രമവുമായി ഇന്ത്യൻ റെയിൽവേ… | Boolokam